പേജുകള്‍‌

2010, ജൂൺ 3, വ്യാഴാഴ്‌ച

കിളികള്‍

ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും സത്വ സമ്പന്നമായ കവിതകളും നിറഞ്ഞബ്ലോഗില്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒരു പൈങ്കിളിപ്പാട്ട്.

കിളികള്‍

ന്നെന്റെ വീടിന്റെ ചാരത്തെ ത്തോട്ടത്തില്‍
താരമ്പന്‍ കൊട്ടുന്ന കിളികളുണ്ട്.
താരാട്ടുപാടുന്ന തത്തമ്മക്കിളിയുണ്ട്
താളംപിടിക്കുന്ന മഞ്ഞോമല്‍കിളിയുണ്ട്
പാട്ടൊന്നുപാടുന്ന പുവ്വാലന്‍കിളിയുണ്ട്
പൂതപ്പാട്ടൊതുന്ന പൂത്താങ്കിരിയുണ്ട്
മെല്ലെപ്പറക്കുന്ന ചെല്ലക്കിളിയുണ്ട്
ചൊല്ലിച്ചിലച്ചു പറക്കും കിളിയുണ്ട്
കൂടൊന്നുകൂട്ടുന്ന കുരുവിക്കിളിയുണ്ട്
കൂട്ടത്തില്‍കൂടാത്ത കുഞ്ഞിക്കിളിയുണ്ട്
കൂട്ടംതെറ്റിയ കുഞ്ഞാറ്റക്കിളിയുണ്ട്
കുണുങ്ങിനടക്കുന്ന കൂത്താട്ടിക്കിളിയുണ്ട്
കൂടെപ്പറക്കുവാന്‍കൊതിയുള്ളകിളിയുണ്ട്
വര്‍ണ്ണങ്ങള്‍പൂശിയ ബഹുവര്‍ണ്ണക്കിളിയുണ്ട്
സ്വര്‍ണ്ണത്തിന്‍നിറമാര്‍ന്ന സ്വപ്നക്കിളിയുണ്ട്
സ്വപ്നങ്ങള്‍നെയ്യുന്ന സുന്ദരിക്കിളിയുണ്ട്
മാടിവിളിക്കുന്ന മാടത്തക്കിളിയുണ്ട്
മാറില്‍ചൊറിയുന്ന മാടപ്പിറാവുണ്ട്
മാനിക്കാനെന്നെയും കൂടെവിളിക്കുന്ന
മാനത്തൊരായിരം കിളികളുണ്ട്.
കൂടുന്നോകൂട്ടരേ കിളികളല്ലോ നമ്മള്‍
കൂട്ടിലടച്ചിട്ട കുഞ്ഞിക്കിളികള്‍......!

12 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

ഈണത്തോടെ ചിട്ടപ്പെടുത്തുമ്പോള്‍
കുഞ്ഞുങ്ങള്‍ക്ക് പാടാന്‍ നന്നായി
വഴങ്ങുന്ന ശൈലിയിലുള്ള എഴുത്ത് മനോഹരം.

പറന്ന് പറന്ന് പാറിക്കളിക്കുന്ന
കുഞ്ഞിക്കിളികളെ നോക്കി നമ്മള്‍
കൂട്ടിലടക്കപ്പെട്ടിരിക്കയാണ്‌...!!!

എനിക്കിഷ്ടായി..

Raveena Raveendran പറഞ്ഞു...

കൂടുന്നോകൂട്ടരേ കിളികളല്ലോ നമ്മള്‍
കൂട്ടിലടച്ചിട്ട കുഞ്ഞിക്കിളികള്‍......!

പൈങ്കിളിപ്പാട്ട് നന്നായി ...

(കൊലുസ്) പറഞ്ഞു...

കുഞ്ഞു കവിതയാനല്ലോ..
uncle, അവിടെ വരൂ കുഞ്ഞു കഥകള്‍ കാണാം..
ഇഷ്ട്ടായിട്ടോ..

Abdulkader kodungallur പറഞ്ഞു...

പ്രിയ സുഹ്ര്'ത്ത് റാംജിക്കും കാവ്യ പ്രഭാവതി രവീണാ രവീന്ദ്രനും കൊലുസുകിലുക്കിയുണര്‍ത്തുന്ന മഞ്ഞുവീഴ്ചയ്ക്കും വളരെ നന്ദി. നിങ്ങളുടെ അഭിപ്രായങ്ങള്‍  എന്റെ മുമ്പില്‍ വിരിച്ചിട്ട പരവതാനികളാണ്'

നാട്ടുവഴി പറഞ്ഞു...

ഈ കിളികള്‍ക്ക് എന്ത് ഭംഗി
അവ എനിക്ക് ചുറ്റും ചിറകടിച്ച് .........
ഈ കിളി മൊഴിക്കും എന്ത് ഭംഗി
അവ എനിക്ക് ചുറ്റും സ്വപ്നമായ്.........

Abdulkader kodungallur പറഞ്ഞു...

നാട്ടുവഴിയാണെന്റെ ബ്ലോഗുവഴി
നാട്ടുവഴിയിലെ നാട്ടു വെളിച്ചത്തിലാണെന്റെ ബ്ലോഗുയാത്ര

ഹംസ പറഞ്ഞു...

മാനത്തൊരായിരം കിളികളുണ്ട്.
കൂടുന്നോകൂട്ടരേ കിളികളല്ലോ നമ്മള്‍
കൂട്ടിലടച്ചിട്ട കുഞ്ഞിക്കിളികള്‍......!

നന്നായിരിക്കുന്നു.

lekshmi. lachu പറഞ്ഞു...

nalla thaalathil ezhuthiyirikunu...

അജ്ഞാതന്‍ പറഞ്ഞു...

"...ഇന്നില്ലതില്‍
ആ സ്നേഹക്കിളിയും
കലപില കിളികുഞ്ഞുങ്ങളും.
ഇന്ന് കാണുന്നു അവക്കുള്ളില്‍
ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്
തൂവലുകളും ഒരു
വിരിയാ ചീമുട്ടയും!!"
http://aadhilas-heartbeats.blogspot.com/2010/06/blog-post.html

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കുട്ടികള്‍ ക്കുള്ള
ഈ കവിത
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

Abdulkader kodungallur പറഞ്ഞു...

ഹംസ ഭായ് , ലച്ചു, ആധില, കുസുമം ആര്‍ പുന്നപ്ര....എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കു നന്ദി.ഓര്‍ക്കുക വല്ലപ്പോഴും .

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കുഞ്ഞുങ്ങള്‍ക്കു പാടാനുള്ള പാട്ട് നന്നായി! അഭിനന്ദനങ്ങള്‍!