പേജുകള്‍‌

2010, ജൂൺ 5, ശനിയാഴ്‌ച

നായ

ലതാന്തത്തില്‍ എന്റെ സുഹ്ര്'ത്ത് ആശാമോന്‍ അദ്ദേഹത്തിന്റെ കുറുങ്കഥയില്‍ ഒരു നരാധമനെ വിക്രമാദിത്യനെ ക്കൊണ്ട് നായ എന്നു വിളിപ്പിച്ചു. ( എന്തോ നല്ല സാധനം ഒഴിച്ചുകൊടുത്ത് പറയിപ്പിച്ചതാണ്')അപ്പോള്‍ തോന്നിയ നൈമിഷിക പ്രതികരണമാണ്'.

നായ (ഒരുപട്ടി ( ക്കുട്ടി )ക്കവിത.)

ഉണ്ണുന്ന ചോറിന്നു നന്ദികാണിക്കുന്ന
കണ്ണുചിമ്മാതെന്നും കാവലായ് നില്‍ക്കുന്ന
വെണ്ണപോല്‍ സ്നേഹം തുളുമ്പുംമനസ്സിന്റെ
കണ്ണാടിയല്ലയോ നായ......
നല്ലൊരു കണ്ണാളനല്ലയോ.....നായ.

ദുഃഖം

akita-0031.jpg
നല്ലവര്‍ മാനുഷരെന്നു കരുതിഞാന്‍
നാട്ടിലും വീട്ടിലും കാവലാളായ്
നല്ലതു വല്ലതും തിന്നുവാന്‍ കിട്ടിയാല്‍
നന്ദിയാല്‍ വാലാട്ടി വണങ്ങിടും ഞാന്‍

നാലുപേര്‍ വീട്ടില്‍വരുന്നോരു നേരത്ത്
നായകവേഷത്തില്‍ മുരടനക്കും
നേരം തെറ്റിയ നേരത്തൊരാളുടെ
നിഴല്‍കണ്ടാലവരെത്തുരത്തിടും ഞാന്‍

നാടിനെക്കാക്കുന്ന പോലീസിലെന്നുടെ
നേരായ സേവനം വാഴ്ത്തിടുന്നു .
നന്മ നിറഞ്ഞവരെന്നുടെ സ്നേഹത്തെ
നാടാകെപ്പാടിപ്പുകഴ്ത്തിടുന്നു .

നേരും നെറിയും നിറഞ്ഞവനെങ്കിലും
നായയെന്നെന്നെ വിളിക്കുന്നു സര്‍വ്വരും
നീറുമാ വേദന കാര്‍ന്നുതിന്നുമ്പൊഴും
നാറുന്ന പട്ടിയെന്നാട്ടുന്നു പലരും

31 അഭിപ്രായങ്ങൾ:

khader patteppadam പറഞ്ഞു...

നന്നായി. എന്തേ ഈ നായ പുരാണം സുഹ്രുത്തേ.. ഇങ്ങനെയെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

നാട്ടുവഴി പറഞ്ഞു...

നേരും നെറിയും നിറഞ്ഞവനെങ്കിലും
നായയെന്നെന്നെ വിളിക്കുന്നു സര്‍വ്വരും
നീറുമാ വേദന കാര്‍ന്നുതിന്നുമ്പൊഴും
നാറുന്ന പട്ടിയെന്നാട്ടിടുന്നു .
(സത്യസന്ധത മാനസിക രോഗമായി കരുതി കല്ലെറിയുന്ന നാടാണിത്)

പട്ടേപ്പാടം റാംജി പറഞ്ഞു...

നേരും നെറിയും നിറഞ്ഞവനെങ്കിലും
നായയെന്നെന്നെ വിളിക്കുന്നു സര്‍വ്വരും
നീറുമാ വേദന കാര്‍ന്നുതിന്നുമ്പൊഴും
നാറുന്ന പട്ടിയെന്നാട്ടിടുന്നു .


തിരിച്ചറിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു....

(കൊലുസ്) പറഞ്ഞു...

നായയെ പറ്റി ഒരു poem നന്നായി .
എന്നാലും നായ നജസ് അല്ലെ uncle?

Abdulkader kodungallur പറഞ്ഞു...

കൊലുസ്സുകുട്ടീ......നല്ല അഭിപ്രായത്തിനും നല്ല ചോദ്യത്തിനും നന്ദി. ചോദ്യത്തിനു പ്രസക്തിയുമുണ്ട്. മതപരമായി മാത്രമല്ല ശാസ്ത്രീയമായും നായ നജസ്സ് ആണെന്നു തെളിയിക്കപെട്ടിട്ടുണ്ട്. പക്ഷേ കവിതയില്‍ അതിന്റെ സ്വഭാവവും നന്ദിയും യജമാന സ്നേഹവുമാണ്' വിഷയം . ലതാന്തത്തില്‍ നരാധമനെ നായ എന്നുവിളിച്ചപ്പോള്‍ തോന്നിയ നിമിഷ കവിതയാണ്' നായ.

പാട്ടേപ്പാടം റാംജിക്കും , ഖാദര്‍ പട്ടേപ്പാടത്തിനും ,നാട്ടുവഴിക്കും പ്രത്യേകം നന്ദി.

Raveena Raveendran പറഞ്ഞു...

നേരും നെറിയും നിറഞ്ഞവനെങ്കിലും
നായയെന്നെന്നെ വിളിക്കുന്നു സര്‍വ്വരും
നീറുമാ വേദന കാര്‍ന്നുതിന്നുമ്പൊഴും
നാറുന്ന പട്ടിയെന്നാട്ടിടുന്നു .


ഈ വരികള്‍ കൂടുതലിഷ്ടമായി ........

Abdulkader kodungallur പറഞ്ഞു...

നല്ല അഭിപ്രായത്തിന്' നല്ലോണം നന്ദി.
രവീണ രവീന്ദ്രനെ കുറിച്ചുള്ള എന്റെ അഭിപ്രായം കുളക്കടവിലെ മീന്‍കൊത്തിയില്‍ കൊടുത്തിട്ടുണ്ട്

Anees Hassan പറഞ്ഞു...

നല്ലൊരു കണ്ണാളനല്ലയോ.....എന്ന് നായയെപ്പറ്റി കേള്‍ക്കുന്നത് ആദ്യം

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാലൊരു കഷണം
കണ്ടിച്ചതു ഞാന്‍ കൊണ്ടറിയുന്നേന്‍

പോന്നപോക്കില്‍ ഒരു പട്ടിച്ചൊല്ലും ... "അനങ്ങാതെ കിടക്കുന്ന വെള്ളത്തെയും അടങ്ങിക്കിടക്കുന്ന പട്ടിയെയും പേടിക്കണം"

ഓ ചുമ്മാ, അത്ര ഭീകരനൊന്നുമല്ല... ഇനിക്കിഷ്ടമായി ഈ പട്ടിക്കവിത... :)

Thasleem പറഞ്ഞു...

nannayi

ഒഴാക്കന്‍. പറഞ്ഞു...

സാറൊരു സാഹിത്യകാരനാ അല്ലെ? .... അല്ല പട്ടിയിലും സാഹിത്യം

sm sadique പറഞ്ഞു...

നായ എന്ന വാക്ക് (ആ ഉദ്ദേശ്യം) എങ്ങനെയാണ് നാറുന്നത് ?
സ്വയം നാറുന്നവർക്കാണ് നായ നാറ്റമാകുന്നത്.

Abdulkader kodungallur പറഞ്ഞു...

കണ്ണാളന്‍ കണ്ണില്‍ കൊണ്ട ആയിരത്തൊന്നാം രാവിനു നന്ദി.

എന്റെ പട്ടിക്കവിതയിഷ്ടപ്പെട്ട വഷളനെ എനിക്കതിലേറെ ഇഷ്ടമായി.
വഷളനെക്കുറിച്ച്:-
"വല്ലതും കിട്ടുവാന്‍ ബ്ലോഗിലലഞ്ഞപ്പോള്‍
വലിയൊരു വഷളനെ കണ്ടുകിട്ടി.
വഷളത്തം കേട്ടുഞാന്‍ കൂടെനടന്നപ്പോള്‍
വിഷമങ്ങളൊക്കെയും മാറിക്കിട്ടി."

നന്നായി എന്നു പറഞ്ഞതുകൊണ്ടുമാത്രം തസ്ലീമിനു നന്ദി.

ഒഴാക്കന്‍ എന്നെ ഒരു പട്ടി സാഹിത്യകാരനാക്കാല്ലേ...നന്ദിയുണ്ട്.

എസ്സെം സിദ്ദീഖ് സത്യം തുറന്നു പറഞ്ഞു. നന്ദി.ഇന്യും കാണണം .

ഹംസ പറഞ്ഞു...

ആദ്യമായാ ഇവിടെ.. വന്നുപെടാന്‍ വൈകിപ്പോയി.
വിത കണ്ടു. നന്നായിരിക്കുന്നു.
ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

ഞാനും ഇവിടെ ആദ്യമായിട്ടാ... എല്ലാരും വെറുപ്പോടേയും അറപ്പോടേയും ( നമ്മുടെ ആന്റി മാ‍രുടെ കയ്യിലും തോളിലും ഉള്ള പട്ടിയല്ല കെട്ടോ അവറ്റകളോട് മക്കളേക്കാളും കെട്ടിയോന്മാരേക്കാളും സ്നേഹമാ ഇവറ്റകൾക്ക് ) കാണുന്ന ഒരു മൃഗത്തെ അതിന്റെ വേദനകളെ ഗൌരവത്തെയെല്ലാം ഇത്ര നന്നായി വർണ്ണിച്ചതിനു ആശംസകൾ... ($nOwf@ll) ഇയാളു പറഞ്ഞപോലെ നജസ് ആണെങ്കിലും പട്ടിക്കു വെള്ളം കൊടുത്ത് ഒരാൾ സ്വർഗ്ഗത്തിലിടം നേടിയതും ചിന്തിക്കേണ്ടുന്ന കാര്യം .

എറക്കാടൻ / Erakkadan പറഞ്ഞു...

തൃശൂര്‍കാരനല്ലേ ...... ഇഷ്ടായി ....കവിത ...ഇങ്ങനെ പുതിയ പുതിയ ആശയങ്ങള്‍ വരട്ടെ

Thommy പറഞ്ഞു...

Eshtapettu...Thommy

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

എഴുത്ത് നന്നായി

Abdulkader kodungallur പറഞ്ഞു...

ഹംസ,ഉമ്മുഅമ്മാവി, എറക്കാടന്‍ , തൊമ്മി , ഗോപീക്ര്'ഷ്ണന്‍ എല്ലാവര്‍ക്കും എന്റെ സ്നേഹ നിര്‍ഭരമായ നന്ദി.

lekshmi. lachu പറഞ്ഞു...

ഇഷ്ടമായി ഈ കവിത..
എനിക്കും ഉണ്ടൊരു സ്നേഹമുള്ള നായ..
മനുഷ്യരേക്കാള്‍ സ്നേഹമുള്ള നായ..തിരിച്ചൊന്നും
പ്രതീക്ഷിക്കാതെ അളവറ്റു സ്നേഹിക്കുന്ന നായയെ
പോലെ മറ്റൊന്നില്ലന്നു തോന്നു.
ഞാനും എഴുതിയിരുന്നു ഒരു കവിത ഒരിക്കല്‍
എന്‍റെ നായയെ കുറിച്ചു..
ഈ ബ്ലോഗില്‍ എത്തിപെടാന്‍ ഏറെ വൈകി.

Manoraj പറഞ്ഞു...

നേരും നെറിയും നിറഞ്ഞവനെങ്കിലും
നായയെന്നെന്നെ വിളിക്കുന്നു സര്‍വ്വരും
നീറുമാ വേദന കാര്‍ന്നുതിന്നുമ്പൊഴും
നാറുന്ന പട്ടിയെന്നാട്ടിടുന്നു .

വരികൾ ഒത്തിരി ഇഷ്ടപ്പെട്ടു. ആദ്യമായാണീ ബ്ലോഗിൽ വരുന്നത്. കൊടുങ്ങല്ലൂരിൽ എവിടെയാണ്. ഞാൻ ചെറായിയിൽ ആണ്

Jishad Cronic പറഞ്ഞു...

വന്നുപെടാന്‍ വൈകിപ്പോയി.
നന്നായിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം നല്ല താളം ഉള്ള വരികള്‍ ..പൊങ്ങിയും താണും...

Rare Rose പറഞ്ഞു...

ചെറിയ വരികളില്‍ താളത്തിലെഴുതിയ ചിന്തകള്‍ കൊള്ളാം..

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

യുധിഷ്ഠരന്‍ തിരിഞ്ഞു നോക്കി
ദ്രൌപതിയും പിന്നിലില്ലാ. നായ
മാത്രം കൂടെയുണ്ട് . അത് സ്വര്‍ഗ്ഗ
ത്തിലേക്കുള്ള യാത്രയായിരുന്നു.

Abdulkader kodungallur പറഞ്ഞു...

"ലക്ഷ്മിയും" മനോജു" മാധിലയും" ജിഷാദും"
സൂക്ഷ്മമായ് നോക്കിപ്പറഞ്ഞു നായകൊള്ളാം
രാപ്പാടിപ്പാട്ടുപോല്‍ "റെയര്‍റോസും" പാടി കൊള്ളാം
രാമായണം കഥപാടി "ജയിംസ്'മാഷും സുഖിപ്പിച്ചു.
നന്ദിയോതുന്നെല്ലാവര്‍ക്കും ഹ്ര്'ദയപൂര്‍വ്വം
വന്നതിനും നിന്നതിന്നുമെന്നെനോക്കിയതിന്നും .

poor-me/പാവം-ഞാന്‍ പറഞ്ഞു...

നായക്കും കിട്ടി ഒരു വാലാട്ട്?
കൊദുങല്ലൂരില്‍ എന്ത ഇടം?

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഒരു നായ കാരണമാണ്
രണ്ടാമുഴ ക്കാരനായ് നിന്ന
ഭീമസേനനു വീണ്ടും
ഒരു വര്ഷം കു‌ടി കാത്തിരിക്കേണ്ടി
വന്നത് . അങ്ങിനെ ഭി മനെപ്പോലും
തോല്‍പ്പിക്കാന്‍ കഴിവുള്ളവനാണ്‌ നായ്‌.
ഇപ്പോഴുള്ള മനുഷ നേക്കാള്‍ അവന്‍ എത്ര
നല്ലവന്‍ .--കവിത കൊള്ളാം .

Kalavallabhan പറഞ്ഞു...

"നേരും നെറിയും നിറഞ്ഞവനെങ്കിലും നായയെന്നെന്നെ വിളിക്കുന്നു സര്‍വ്വരും"

ജാതിപ്പേരെടുത്ത് വിളിക്കരുതെന്ന നിയമം ഇവറ്റകൾക്ക് ബാധകമല്ലായിരിക്കും.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu.... aashamsakal......

Vayady പറഞ്ഞു...

പട്ടിക്കുട്ടിയെ കുറിച്ചുള്ള കവിത ഇഷ്ടമായി. നാലുവരിയേ ഉള്ളുവെങ്കിലും അതില്‍ എല്ലാമുണ്ട്. എന്റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം.