മദോന്മാദ ദായകം തരളിതം
മഴ ,
മാലാഖമാര്‍ പൊഴിക്കും പുഞ്ചിരി പോല്‍
മനോഹരമാനന്ദ തുന്ദിലം സുരഭിലം
മഴ ,
മാലിനീ തീരത്തെ മാന്‍പേടപോല്‍
മഞ്ജുഷമാത്മഹര്ഷ പുളകിതം .
മഴ ,
മധുരഭാഷിണിതന് പ്രണയഗീതംപോല്
മധുരിതം, മയൂര നൃത്ത സുഖലോലുപം
മഴ ,
മധുവായ് പ്രണയമായ് സുഖദപര്വ്വമായ്
മന്ദാകിനിതന്‍ മന്ദഹാസമായ് മന്ദാരമായ്
മഴ ,
മന്ദം മന്ദമൊഴുകുമരുവിയായ് പാടുംകുരുവിയായ്
മയില്‍പേടയായ് മരാളമായ് മരീചികയായ്
മഴ ,
മാനസസരസ്സിന്‍ പുളകമായ് പൂവ്വാടിയായ്
മംഗളമന്ത്രങ്ങളായ് മലര്മരന്ദകത്തടാകമായ്
മഴ ,
മെല്ലെമെല്ലെത്തഴുകിക്കാമാര്ത്ത മൂര്‍ത്തിയായ്
മദമര്മ്മരമായ് പിന്നെ പ്രമഥഗജമായ് ഗര്‍ജ്ജനമായ്
മഴ ,
മദനമഹോല്സവമായ് മതിമറന്നതിചടുലതാളമായ്
മതിഭ്രമ മിളകിയാടും മറുതാതാണ്ന്ധവമായ്
മഴ ,
മദാലസയായ് മദജലപ്രസരമായ് പ്രളയമായ്
മണ്ണിളക്കി മനമിളക്കിത്തുള്ളൂം ഭദ്രകാളിയായ്
മഴ ,
മായാ വ്യാധിയായാധിയായ് സര്വ്വസംഹാരിയായ്
മഹാപ്രവാഹമായ് മരണമാരണങ്ങള്‍ പെയ്യും പെരുമഴ.
--------------------------------------------------------------------
ശക്തമായ ഒരു നിരുപണമാണ് എന്റെ പ്രതീക്ഷ .
--------------------------------------------------------------------
40 അഭിപ്രായങ്ങൾ:
മന്ദം മന്ദമൊഴുകുമരുവിയായ് പാടുംകുരുവിയായ്
മയില്‍പേടയായ് മരാളമായ് മരീചികയായ്
സര്വ്വസംഹാരിയായ്മഹാപ്രവാഹമായ് മരണമാരണങ്ങള്‍ പെയ്യും പെരുമഴ.-
:)
മദാലസയായ് മദജലപ്രസരമായ് പ്രളയമായ്
മണ്ണിളക്കി മനമിളക്കിത്തുള്ളൂം ഭദ്രകാളിയായ്
ഒരു നിരൂപണത്തിന് ഞാനാളല്ല.
മരണമാരണങ്ങള്‍ വിതക്കുന്ന സര്വ്വസഹാരിയും കൂടിയാണ് മഴ.
ശക്തികൂടിയ വരികളില്‍ ചാലിച്ച മനോഹരമായ
എന്ന് ഞാന്‍ പറയും.
മഴ മഴ മഴ
മഴയെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ അതി ഗംഭീരം.അനുമോദനങ്ങള്‍.
മായാ വ്യാധിയായാധിയായ് സര്വ്വസംഹാരിയായ്
മഹാപ്രവാഹമായ് മരണമാരണങ്ങള്‍ പെയ്യും പെരുമഴ.
മഴയുടെ പല രൂപങ്ങൾ ഭാവങ്ങൾ... നന്നയി പറഞ്ഞിരിക്കുന്നു ആശംസകൽ
മഴ മഴ കുട കുട
മഴവന്നാല്‍ പോപ്പിക്കുട
മഴ മഴ പോസ്റ്റ് പോസ്റ്റ്
മഴവന്നാല്‍ ബ്ലോഗ് പോസ്റ്റ്
കൊള്ളാം ഈ മഴക്കവിത.
ഗൊള്ളാം മാഷേ. അപ്പൊ ഗവിതയും ഉണ്ടല്ലേ ഗയ്യില്..... ഈ വഷളന്റെ ഓരോ കാര്യങ്ങള്‍ പറഞ്ഞാല്‍. ദേ പുതിയ ഫോട്ടോ, പുതിയ കുട , പുതിയ കവിത. ഹോ!! എനിക്ക് വയ്യ.
മഴ പെയ്തു നിറഞ്ഞ കവിത
മഴയുടെ മുഖങ്ങള്‍ വ്യത്യസ്തം.
ഞാനെന്തു പറയാന്‍ ..
എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു...
ഒരു മഴക്കാലം വന്നു പോയ ഫീലിംഗ്
ആധികാരികമായി പറയാന്‍ ഞാന്‍ ഒരു കവിയല്ലല്ലോ.. .
എന്റെ മാഷെ ഉള്ളത് പറയാമല്ലോ
എനിക്ക് അതിലെ ചില വാക്കുകളുടെ
അര്‍ത്ഥം പോലും അറിയത്തില്ല കേട്ടോ .
മാഷ് വല്ല മലയാളം വിദ്വാനോ വല്ലതും
ആണോ എടുത്തത് ? ഞാന്‍ വല്ലപ്പോഴും വല്ല സ്വരാക്ഷരങ്ങള്‍
കൊണ്ട് ചെറിയ കസര്‍ത്ത് നടത്തുമെന്നല്ലാതെ
എനിക്ക് ഇങ്ങനെ യൊന്നും എഴുതാന്‍ അറിയുകയില്ല .
ഇതിനു ശ രിയായി ഒരു നിരുപണം നടത്താന്‍
എന്‍. ബി. സുരേഷിനെ ക്ഷണിക്കു .
കവിത ഇഷ്ടപ്പെട്ടു .
ithil kooduthal ini mazhaye patti onnum parayanilla.
valare nannayittundu
മൊത്തം മനസ്സിലായില്ലെങ്കിലും മോശമായില്ല
മഴ , മന്മഥന് തളിക്കും പനിനീരുപോല്മദോന്മാദ ദായകം
:)
മലര്മരന്ദകത്തടാകമായ്മഴ ,മെല്ലെമെല്ലെത്തഴുകിക്കാമാര്ത്ത മൂര്ത്തിയായ്മദമര്മ്മരമായ് പിന്നെ പ്രമഥഗജമായ്
ഇതെന്താണ് എന്ന് മനസ്സിലായില്ല്യ.
മഴ...കൊള്ളാം മാഷെ..
മഴകൊണ്ടും..കണ്ടും മനസ്സുകുളിര്തപ്പോ
വന്നതാകും അല്ലെ..
നിരൂപിക്കാന്‍ ഞാന്‍ ആളല്ല മാഷേ..
എനിക്കിഷ്ടായി
ബിലാത്തിപട്ടണം / BILATTHIPATTANAM.
വളരെ നന്ദി.വന്നതിനും തന്നതിനും
ഹംസ....
വളരെ നന്ദി.കണ്ടതിനും തന്നതിനും
പട്ടേപ്പാടം റാംജി ....
താങ്കളെത്ര സാത്വികന്. നോവിക്കാനവസരം തന്നിട്ടും താങ്കള്‍ തഴുകിയും തലോടിയും വിട്ടു. വളരെ നന്ദി.
ഒഴാക്കന്.....
വെറുതെ മഴ നനഞ്ഞു.എനിക്കുവേണ്ടി. നന്ദി
ലീല എം ചന്ദ്രന്..
നല്ല സുഖമുള്ള അഭിപ്രായം .വളരെ നന്ദി.
SHAIJU :: ഷൈജു...
ഞാനെറിഞ്ഞ കല്ലുകൊണ്ട് എന്നെ തിരിച്ചെറിഞ്ഞു അല്ലേ..നന്ദി
ഉമ്മുഅമ്മാർ....
മഴയുടെ രൂപ ഭാവങ്ങള്‍ തിച്ചറിഞ്ഞില്ലേ...അതു തന്നെയാണു മനുഷ്യന്റെയും ..നന്ദി.
വഷളന്‍ ജേക്കെ ★ Wash Allen JK
ഞാനെന്താ പറയുക... കവിതയെ കവിതകൊണ്ടുതന്നെ എറിഞ്ഞിട്ടു മാറിനിന്നു ചിരിക്കുന്നു. അതും ആ ചിരി ..ഹെന്റെ ദൈവമേ....നന്ദി സര്.
ആളവന്താന്....
ഇപ്പോ തെരിയുമാ...എനക്ക് ഗവിതയും വളംഗും.പൊണ്ടാട്ടി മുന്നാലെ പോലീസു മാതിരി. ഉന്ഗളുക്കു നന്ദി ആളവന്‍.
ഡോ.വാസുദേവന്‍ നമ്പൂതിരി
നന്ദി ഡോക്ടര്‍.. അങ്ങയുടെ നല്ല വരികള്‍ക്കു മുന്നില്‍......
Thommy.....thanks lot.
വഴിപോക്കന്..
നന്ദി വഴിപോക്കന്.. ഇന്നല്ലെങ്കില്‍ നാളെ ഒരു നല്ല കവിയാകില്ലെന്നാരു കണ്ടു.
കുസുമം ആര് പുന്നപ്ര...
വളരെ നന്ദി. അങ്ങിനെ പറഞ്ഞൊഴിയാതെ ആ പേനത്തുമ്പ് കൊണ്ട് ഒന്നു കുത്തുകയെങ്കിലും ചെയ്യാമായിരുന്നു.
പാപ്പാത്തി .......
വളരെ നന്ദി.വന്നു നിന്നു നല്ല അഭിപ്രായവും പറഞ്ഞു.പാപ്പാത്തിയുടെ കവിത മനോഹരം
ശ്രീ.....
ശ്രീക്കു മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കാ മനസ്സിലാകുന്നത്...? ഒന്നുകൂടി മനസ്സിരുത്തിയെങ്കില്‍ ...വന്നല്ലൊ നന്ദി.
കുമാരന് | kumaran...
നമ്മളൊക്കെ ആണുങ്ങളല്ലെ മാഷെ..കണ്ടന്തെറിക്കു നാലു മുണ്ടന്തെറിയെങ്കിലും പറയാമായിരുന്നു. നന്ദി.
lekshmi. lachu .....
ലച്ചുവിന്' എല്ലാം മനസ്സിലാകും ഇപ്പൊ ഒരു കണ്ണൂകൊണ്ട് നോക്കിയിട്ടാ...രണ്ടുകണ്ണും അടച്ചിട്ട് മൂന്നാം കണ്ണ്'തുറന്ന് നോക്കിയാല്‍ എന്നേക്കാള്‍ കൂടുതല്‍ മനസ്സിലാകും ലച്ചുവിന്'. വളരെ നന്ദി.
കൊള്ളാം ഈ മഴക്കവിത...
Jishad Cronic™
വടിയില്ലെ കയ്യില്‍ ...ഒരടിയെങ്കിലും തരാമായിരുന്നു
എവിടെയാ ഇരിക്കുകാ , കുടിയ്കാന്‍ ഇപ്പൊ തണുത്തത് എന്തെങ്കിലും ആയിക്കോട്ടെ,വിശേഷങ്ങള്‍ ഒക്കെ ഉണ്ട് മാഷേ ...ആദ്യം തൊണ്ട നനയ്കട്ടെ (ഇതും കൊള്ളാം കേട്ടോ )
സമ്മതിച്ചിരിക്കുന്നു മാഷേ! ഈ മ യില്‍ കൊരുത്ത മ മഴ ...
സ്കൂളില്‍ പഠിക്കുന്ന സമയത്ത് കാട്ടരു മിട്ടായി കിട്ടും പത്ത് പൈസക്ക് അത് വായിലിട്ടാല്‍ കാരും മുറും ആണ്...ഇത് വായിക്കുമ്പോള്‍ ഓരോ വാക്കുകളും അങ്ങനെ തോന്നി ..പക്ഷെ ഉള്ളടക്കത്തില്‍ എന്തൊക്കെയോ ഉണ്ടന്ന് മനസ്സിലായി ...ഇടിയും മിന്നലും ഉള്ള മഴ കൊണ്ടപോലെ
അക്ഷരമാണ്'ഇതിലെ അക്ഷരം കണ്ടുപിടിച്ചത്.വന്നതിനും നിന്നതിനും നല്ല അഭിപ്രായം പറഞ്ഞതിനും പിന്നെ ഒന്നും കുടിക്കാതെ പോയതിനും നന്ദി.
എറക്കടന് ...
എന്നാലും കവിതയില്‍ കറു മുറ വന്നപ്പോള്‍ പത്ത് പൈസ മിഠായി ഓര്‍മ്മ വന്നല്ലൊ...കവിതയ്ക്കു വിലയില്ലാത്ത ലോകത്ത് എന്റെ വരികള്‍ക്ക് പത്തുപൈസയുടെ മിഠായിയുടെ വിലകിട്ടിയല്ലോ...ഹ.ഹ..അതൊരു ഭാഗ്യമല്ലെ...നന്ദി.ഒന്നും കുടിച്ചില്ലല്ലൊ..
പ്രകൃതി പോലും മഴയെ കുറിച്ച് അശ്രദ്ധയാണ്.
അപ്പോഴിതാ
മഴ പോലൊരു കവിത...
മനസ്സുകളില്ലെങ്കിലും തല്ലി തൊഴിച്ചു പെയ്യട്ടെ
വര്ണ്ണതുള്ളികളിലീ മഴ !
നൈസ് !
ബൂലോകമാകെ മഴമയം.
നമുക്കിരുവര്‍ക്കും മഴയായി പെയ്യാം
പിന്നെ പുഴയായിയൊന്നിച്ചെഴുകാം
( ക്ഷമിക്കണം ഖാദറിക്കയോയല്ല)
..നജ്
വളരെനന്ദി. വന്നതിനും നല്ല അഭിപ്രായം രേഖപ്പെടുത്തിയതിനും
ജയിംസ് സണ്ണി പാറ്റൂര്‍
എന്റെ വരികളെക്കാള്‍ എനിക്കിഷ്ടമായത് സാറിന്റെ വരികളാണ്'. നന്ദി.
Abdulkader ..മഴ കവിതകള്‍ നന്നായി ...എല്ലാം 'മ' യില്‍ തുടക്കം ഇട്ടതും സമ്മതിച്ചിരിക്കുന്നു ..ആ ഫോട്ടോയും വളരെ നല്ലത് തന്നെ ..ശക്തമായ ഒരു നിരുപണമാണ് എന്റെ പ്രതീക്ഷ ഇതും കൊള്ളാം .എനിക്ക് അത്ര അറിയില്ലാട്ടോഅത് കൊണ്ട് ഇത്രയും പറഞ്ഞു .
മെല്ലെ മെല്ലെ പനിനീർ തളിച്ചൊരാമഴ
പദസമ്പത്തിങ്കെട്ടഴിഞ്ഞുലഞ്ഞപ്പോൽ
മദയാനതഞ്ച്ചേഷ്ടകാട്ടിയപോൽ
മഹാമാരണമാരിയായ്പെയ്തിടുന്നു
സിയ ...നിരൂപിച്ചില്ലെങ്കിലും അഭിപ്രായം പറഞ്ഞതിനു നന്ദി.
ഓര്‍ത്തില്ലെങ്കിലും മറക്കാതിരിക്കുക.
കലാ വല്ലഭന് സകല കലാ വല്ലഭന് തന്നെ. എന്റെ വരികളേക്കാള്‍ മനോഹരമായി കമന്റ്. പക്ഷേ ഞാനങ്ങിനെയല്ല കെട്ടോ ഉടക്കും .
മഴ,
പാതിരാവില്‍
ലാസ്യ ചുവടുമായ്
നീ എന്നിലേക്ക് വരുന്നത്,
നിന്റെ പാദസ്വരത്തിന്റെ
കിലുക്കം കേള്‍ക്കെ
അര്‍ദ്ധ സുഷുപ്തിയിലും
ഞാനറിയും.
ആശംസകള്‍....
മഴമൊഴികള്ക്ക് നാട്ടുവഴി സമ്മാനിച്ച പൊന്‍തൂവലുകള്‍ക്ക് നന്ദി.
മഴമൊഴികള്ക്ക് നാട്ടുവഴി സമ്മാനിച്ച പൊന്‍തൂവലുകള്‍ക്ക് നന്ദി.
എങ്ങു നിന്നോ തണുത്ത കാറ്റ് വീശുന്നുണ്ട്,
എവിടെയെങ്കിലും മഴ തകര്‍ത്തു പെയ്യുന്നുണ്ടാകും.
ദേ, ഇവിടെയെത്തിയപ്പോള്‍ ഉറപ്പായി,
മഴ നനഞ്ഞു ശരിക്കും.
കീപ് raining.......
ഹായ് മഴ. നാട്ടിലിപ്പോള്‍ മഴയുണ്ടോ? മഴ കാണാന്‍ പോകുവാ അടുത്താഴ്ച. വന്നിട്ട് പറയാം കേട്ടോ.
islamikam ....
വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും .
(കൊലുസ്)
എന്തായാലും എന്റെ മഴ കൊണ്ടല്ലൊ . ഇനി നാട്ടില്‍പോയി നല്ല മഴ ആസ്വദിച്ചു വരൂട്ടോ.
These much vaazha that too at Kodungallur?
Now mazha: I could see the rain...
thanks for the lines..
താമസിച്ചുപോയി,ക്ഷമിക്കുമല്ലോ.കവിതകൾ പലതും കണ്ടുപിടിക്കാൻ ഏറെ സമയമെടുത്തു.നല്ല ഭാവനാത്മകമായ എഴുത്ത്. ഞാൻ പ്രത്യേകമെഴുതുന്നുണ്ട്,അതിനാലാണ് ഓരോരുത്തർക്കും ഓരോ കമന്റിനായി സമയമെടുക്കാഞ്ഞത്.നല്ലത്....
അബ്ദുക്ക, മഴക്കവിത വായിച്ചു. മഴ ഓരോ മനുഷ്യനും നേരിട്ട് അനുഭവിക്കുന്നതാണ്. സ്പർശിച്ചറിയുനതാണ്. കവിതയിലും ആ സ്പർശം വേണം. ഇവിടെ അതില്ല. മകാരം കൊണ്ട് ഒരു കളി കളിച്ചു നോക്കി അബ്ദുക്ക. അത് കൊള്ളാം.പക്ഷേ സംസ്കൃത പദങ്ങളുടെ ഈ ധാരാളിത്തം കവിതയിൽ നിന്ന് വായനക്കാരെ അകറ്റും. നമ്മുടെ ജീവിതാനുഭവങ്ങളെ പകർത്താൻ എനെതിന് കഠിന പദങ്ങൾ. ലളിതമായ പദാവലി തനനെ ധാരാളം. മഴ ഇവിടെ പുസ്തകം വായിച്ചു പകർത്തിയ പ്രതീതി മാത്രമേ ഉണ്ടാക്കിയുള്ളൂ. എവിടെ അബ്ദുക്ക ഓർമ്മ വച്ചകാലം മുതൽ കൊണ്ട നേർത്തതും പെരുത്തതുമായ മഴ?. അതു കവിതയിൽ വരട്ടെ. ആത്മാവിൽ നിന്ന്. അനുഭവത്തിൽ നിന്ന്.
സുരേഷ് മാഷേ ,
അദ്ധ്യാപകന് വിദ്യാര്‍ഥിക്കു നല്കുന്ന ഉപദേശം പോലെ ഞാനത് ഉള്‍ക്കൊള്ളുന്നു. ഇത്തരം ആത്മാര്‍ത്ഥമായ അഭിപ്രായങ്ങളും നിരുപണങ്ങളുമാണ് മുമ്പോട്ടുള്ള പ്രയാണങ്ങളെ സുഗമാമാക്കുന്നത് . തീര്‍ച്ചയായും മാഷ് കാണിച്ചു തന്ന കണ്ണാടിയില്‍ മുഖം നോക്കിയപ്പോളാണ് എന്റെ വൈരുപ്യം മനസ്സിലാകുന്നത് . കടപ്പെട്ടിരിക്കുന്നു.
മഴയുടെ മായാവിലാസങ്ങൾ മകാരംകൊണ്ടെഴുതിയത് മനസ്സിൽ മിഴാവുകൊട്ടി. മുഴുത്ത മലയാളം പദങ്ങൾ മഴക്കവിതയുടെ മിഴിവ് കെടുത്തിയെന്നും മാലോകരെ അകറ്റുമെന്നും സുരേഷ് മാഷ് മൊഴിഞ്ഞതിൽ നേരിന്റെ കതിരുണ്ടെങ്കിലും കൌതുകം പകർന്ന വായനയായിരുന്നു എനിക്ക്. ഒട്ടും മുഷിഞ്ഞില്യ. (പ്രമഥ ഗജമായ് എന്നു പ്രയോഗിച്ചത് മത്തഗജമായ് എന്നാക്കാമായിരുന്നു എന്നും തോന്നായ്കയില്യ).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ