വിശുദ്ധ ഗ്രന്ഥങ്ങളായ ബൈബിളിലും ഖുര്‍ ആനിലും മധ്യ പൌരസ്ത്യ ദേശങ്ങളിലെ പൌരാണിക ചരിത്ര ഗ്രന്ഥങ്ങളിലും വളരെയധികം പ്രതിപാദിക്കപ്പെട്ടിട്ടുള്ള മഹത്തായ നാമമാണ് നബി അയ്യൂബിന്റെത് അഥവാ ജോബിന്റെത് . അളവറ്റ സമ്പത്തിന്റെയും സാത്വിക സ്വഭാവത്തിന്റെയും, വിശിഷ്ടമായ വ്യക്തിപ്രഭാവത്തിന്റെയും അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെയും ഉടമയായിരുന്ന അയ്യൂബ് നബി (അ)യുടെ അടിയുറച്ച വിശ്വാസത്തെ ദൈവം പരീക്ഷണത്തിനു വിധേയമാക്കിയപ്പോള്‍ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നഷ്ടപ്പെട്ടു.
സ്വത്തുക്കളും , ബന്ധുജനങ്ങളും, മക്കളും പ്രതാപങ്ങളും, ആരോഗ്യവും കുടുംബവുമെല്ലാം
മാരകമായ രോഗങ്ങള്‍ പിടിപെട്ട് ദുര്‍ഗ്ഗന്ധം വമിക്കുന്ന ശരീരവുമായി ജീവിക്കേണ്ടി വന്നപ്പോള്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ടു .കഠിനമായ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നപ്പോഴും വേരുറച്ച ദൈവവിശ്വാസത്തിന്റെ ഒരു കണിക പോലും കൈവിട്ടുകൊണ്ടുള്ള ഒരു വിധ വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല . വിശ്വാസത്തിന്റെ ദാര്ഢ്യത്തിലു ം , തീവ്രതയിലും സംപ്രീതനായ ദൈവം നഷ്ടപ്പെട്ടതില്‍ കൂടുതല്‍ തിരിച്ചു നല്‍കിക്കൊണ്ട് അദ്ദേഹത്തെ അതീവ സൌന്ദര്യമുള്ള യുവാവാക്കി മാറ്റുന്നു .പിന്നീട് മക്കളും മരുമക്കളും പേരക്കുട്ടികളുമായി അദ്ദേഹം അനേക വര്‍ഷങ്ങള്‍ ജീവിച്ചു . ഇത് ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം .
സലാല പട്ടണത്തിന്റെ ഏകദേശം വടക്ക് പടിഞ്ഞാറു ഭാഗത്തായി നാല്‍പ്പതു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഇറ്റിന് മലനിരകളിലൊന്നിന്റെ മുകളില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു എന്ന് കരുതപ്പെടുന്ന ഒരു ഖബര്‍ സ്ഥാനും അതിനോടനുബന്ധിച്ചു അദ്ദേഹം പ്രാര്‍ത്ഥനയ്ക്കുപയോഗിച്ചിരുന്ന മേല്‍ക്കൂരയില്ലാത്ത ഒരു പഴയ പള്ളിയും സ്ഥിതി ചെയ്യുന്നു .ജാതിമത ഭേദ മന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഭാഷക്കാരായ സന്ദര്‍ശകരുടെയും,തീര്‍ഥാടകരുടെ യും പ്രധാന ആകര്‍ഷണ കേന്ദ്രമാണ് നബി അയ്യൂബ് തോംബ്. ( Nabi Ayyoob thomb ) സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം സര്‍ക്കാര്‍ അവിടെ നല്ലൊരു പള്ളിയും വിശ്രമ കേന്ദ്രവും പണി തീര്‍ത്തിരിക്കുന്നു . പുറമേ നിന്നുള്ള സന്ദര്‍ശകരെ കൂടാതെ സലാലയിലുള്ള സ്വദേശികളും വിദേശികളും ഒഴിവു ദിവസങ്ങള്‍ ചിലവഴിക്കാന്‍ മിക്കവാറും എത്തിച്ചേരുന്നത് ശാലീന സുന്ദരമായ ഈ കുന്നിന് മുകളിലേക്കാണ് .
![]() |
അന്ത്യ വിശ്രമ സ്ഥാനം |
അയ്യൂബ് നബി ( കവിത)
കാലം ഭൂമിയെക്കാവലേല്പ്പിച്ചൊരു കുന്നിന് മുകളിലെയൂഷ്മളശ്ശാന്തിയില്
ശാലീന സുന്ദര സുരഭിലമാര്ന്നൊരു
ശൈല ശൃംഗത്തിന്റെയുത്തുംഗസീമയില്
ആരെയും മാടി വിളിക്കുന്നോരാശ്രമ-
ശ്ശീതളച്ഛായയുതിര്ക്കും സലാലയില്‍
സായൂജ്യമായിട്ടുറങ്ങുന്നിതന്ത്യമായ്
അയ്യൂബ് നബിയെന്നൊരത്ഭുത ദൂതന്
സാത്വികനാമൊരു പുണ്യ പ്രവാചകന്
സര്‍വ്വലോകത്തിന്നും മാതൃകയായൊരാള്
സര്‍വ്വാംഗ രോഗിയായ് പീഡിതനായൊരാള്
സര്‍വ്വം സഹിയായ് പുകള്‍ പെറ്റ ദൂതന് .
കണ്ണുകള്‍ ചിമ്മാതെ കാവലിരിക്കുന്നു
വിണ്ണിലെത്താരകളെന്നുമാ ദൂതനെ
![]() |
പഴയകാല പ്രാര്‍ത്ഥനാലയം |
പുണ്യ പുരാണ ചരിത്രം പഠിക്കുകില്‍
കണ്ണീരിലലിയും കഥയുണ്ടാ ദൂതന് .
എല്ലാമീശനിലര്പ്പിച്ചു ജീവിച്ചൊരാ-
ളില്ലായിതുപോലെ ത്യാഗം സഹിച്ചയാള്‍
അല്ലലുമാപത്തുമെല്ലാമവനുടെ -
ചെല്ലപ്പരീക്ഷകളെന്നുമുറച്ചയാള് .
എല്ലുകളല്ലാത്തതെല്ലാം തകര്‍ന്നിട്ടും
തെല്ലുമകലാതെ വിശ്വാസം കാത്തൊരാള്‍ വൃദ്ധശ്ശരീരം പുഴുക്കളരിച്ചര്ദ്ധ-
നഗ്നനായ് ദുര്ഗ്ഗന്ധവാഹകനെങ്കിലും
ശ്രദ്ധയും,പ്രാര്ത്ഥനയെല്ലാ മവനിതന്
നാഥനിലര്പ്പിച്ചു ജീവിച്ച പുണ്യവാന്
വിശ്വാസ ദാര്ഢ്യത്തിന് ശക്തി യാല്‍ സമ്പത്തും
വിശ്വൈക കാന്തിയില്‍ യുവത്വം ലഭിച്ചയാള്‍
വിശ്വൈക കാന്തിയില്‍ യുവത്വം ലഭിച്ചയാള്‍
വിധിയെപ്പഴിക്കാതെ, വിലപിച്ചിരി ക്കാതെ
വിജയങ്ങള്‍ നേടിയ ധന്യമാം ജീവിതം
വയ്യായ്കയെണ്ണിക്കരയുന്നവര്ക്കെന്നും
അയ്യൂബ് നബിയൊരു മാതൃകയല്ലയോ
65 അഭിപ്രായങ്ങൾ:
ഈ ഖബറിടത്തെപ്പറ്റി നേരത്തെ കേട്ടിരുന്നു.
നന്നായി ലേഖനം.കവിതയും കൊള്ളാം..
നല്ല കുറെ കാര്യങ്ങള്‍ പങ്കുവെച്ചു.
മികച്ച ലേഖനത്തിന് ആശംസകള്‍
കവിത നന്നായിട്ടുണ്ട്, പരിചയപ്പെടുത്തലും.
ലേഖനവും കവിതയും ഇഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു അബ്ദുൾഖാദർ.
വളരെ നന്നായി ഈ പരിചയപ്പെടുത്തൽ.
കവിതയും ലളിതസുന്ദരം.
അറിവ് പകര്‍ന്നതിനു നന്ദി.
ജബല്‍ അയ്യൂബ് സന്ദര്‍ശിക്കാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സ്ഥലത്തെപ്പറ്റി പറയപ്പെടുന്നതില്‍ ചരിത്രപരമായ വസ്തുതകള്‍ എത്രത്തോളമുണ്ട്? (ഇതൊരന്വേഷണമാണ് കേട്ടോ.. അറിയാന്‍ ആഗ്രഹമുണ്ട്)
ഈ അറിവ് പങ്കുവെച്ചതിനു നന്ദി.
നന്നായിരിക്കുന്നു മാഷേ.
നല്ല ലേഖനം ..നല്ല കവിത ..
വളരെ നന്നായി ഈ പരിചയപ്പെടുത്തൽ,
കവിതയും ലളിതസുന്ദരം.... അറിവുകൾ പങ്കുവെച്ചതിനു വളരെ നന്ദി.
എല്ലാവര്ക്കും മനസ്സിലാക്കാവുന്ന രീതിയില്‍
അയ്യൂബ് നബിയുടെ ചരിത്രത്തെ ഖബറിടത്തിന്റെ
ഫോട്ടോയോടു കൂടി അവതരിപ്പിച്ചത് വളരെ
ഉപകാരപ്രദമായി.വിധിയെ പഴിചാരിയിരിക്കാതെ
നിശ്ചയ് ദാര്‍ഢ്യത്തോടെ ജീവിതത്തെ നേരിട്ട
അയ്യൂബ് നബിയുടെ കഥ മറ്റുള്ളവര്‍ക്കു കൂടി
പ്രചോദനമാക്കും വിധം
കവിതയിലൂടേ വിവരിച്ചതും നന്നായി..
“വിശ്വാസ ദാര്ഢ്യത്തിന് ശക്തിയാല്‍ സമ്പത്തും
വിശ്വൈക കാന്തിയില്‍ യുവത്വം ലഭിച്ചയാള്‍
വിധിയെപ്പഴിക്കാതെ, വിലപിച്ചിരിക്കാതെ
വിജയങ്ങള്‍ നേടിയ ധന്യമാം ജീവിതം
വയ്യായ്കയെണ്ണിക്കരയുന്നവര്ക്കെന്നും
അയ്യൂബ് നബിയൊരു മാതൃകയല്ലയോ “
നല്ല വരികള്‍.
വിശ്വാസ ദാര്ഢ്യത്തിന് ശക്തിയാല്‍ സമ്പത്തും
വിശ്വൈക കാന്തിയില്‍ യുവത്വം ലഭിച്ചയാള്‍
വിധിയെപ്പഴിക്കാതെ, വിലപിച്ചിരിക്കാതെ
വിജയങ്ങള്‍ നേടിയ ധന്യമാം ജീവിതം
വയ്യായ്കയെണ്ണിക്കരയുന്നവര്ക്കെന്നും
അയ്യൂബ് നബിയൊരു മാതൃകയല്ലയോ
ഈ വരികൾ മാത്രം മതിയല്ലോ ഭായ് അയ്യൂബ് നബി എന്ന പുണ്യാത്മാവിന്റെ ചരിത്രം അറിയുവാൻ അല്ലേ...
എന്നെ സംബന്ധിച്ചിതൊരു പുത്തൻ അറിവുതന്നെയായിരുന്നു കേട്ടൊ
'അയ്യൂബ് നബിതന്‍ ചരിതം'.നന്നായിരിക്കുന്നു കാദര്‍ക്കാ.പുണ്യപ്രവാചകന്റെ ത്യാഗനിര്‍ഭരമായ ചരിത്രം വിവരിച്ച സുന്ദരന്‍ വരികള്‍ എന്തോ വല്ലാത്ത ആശ്വാസം പകരുന്നു.കൂടെ ഏകനായ ഇലാഹ് കൈവിടില്ല, അവന്റെ അനുഗ്രഹം അടുത്ത് തന്നെയുണ്ട് എന്ന പ്രതീക്ഷയും.നന്ദി ഇക്കാ.നന്ദി നന്ദി :)
ചരിത്രത്തിന്റെ ഓര്മപെടുത്തല് നന്നായിരിക്കുന്നു.
അതിന്റെ കവിതയും
ഇത് "വര്‍ത്തമാന"ത്തിലേക്ക് അപ്ലൈ ചെയ്യുന്നവര്‍ എത്ര ?
ചരിത്രം രേഖപെടുത്തിയ അടയാളങ്ങള്‍ ഓര്മപെടുത്തും..
പടി കയറി വന്ന ഓരോ കാലഘട്ടങ്ങള്‍.
അയൂബ് അതിലൊന്ന്.
നന്നായിരിക്കുന്നു.
പുതിയ അറിവുകള്‍ നല്കിയ ഈ പോസ്റ്റിനു നന്ദി.
പ്രൌഡഗംഭീരമായ, കവിത നിറഞ്ഞ വരികളിലൂടെ ഒരു യുഗപുരുഷന്റെ കഥ വരച്ചിട്ടു. വളരെ നന്നായി. ഏറെ അറിവുകൂടുന്ന പകരുന്ന ഇത്തരം സൃഷടികള്‍ താങ്കളുടെ ബ്ലോഗിന് ഒരു മുതല്‍കൂട്ടാണ്. വായനക്കാരന് ഒരു വിരുന്നും.
എന്റെ ചോദ്യത്തിനൊരുത്തരം കിട്ടേണ്ടിയിരുന്നു മാഷേ.., വിരോധമുണ്ടാവില്ലെങ്കില്
sh@do/F/luv.......
പ്രിയ സുഹൃത്തേ , താങ്കളുടെ ചോദ്യത്തിനു ഉത്തരം എന്റെ വരികളില്‍ തന്നെയുണ്ട് ." അയൂബ് നബിയുടെതെന്നു കരുതപ്പെടുന്ന" എന്ന വാചകത്തില്‍. അവരതങ്ങിനെ സംരക്ഷിക്കുന്നു എന്നതൊഴിച്ചാല്‍ ചരിത്രപരമായ ഒരടിത്തറയും എന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . അതുകൊണ്ട് തന്നെയാണ് "കരുതപ്പെടുന്ന" എന്ന് പ്രയോഗിച്ചത് . ഇറാഖിലും ഇതുപോലൊന്ന് ഉണ്ടെന്നു കേള്‍ക്കുന്നു .വിശുദ്ധ ഗ്രന്ഥങ്ങളിലും സ്ഥലനിര്‍ണ്ണയം കൃത്യമായി കണ്ടില്ല . ഇപ്പോഴും അന്വേഷണത്തിലാണ്. തികച്ചും ന്യായമായ സംശയമാണ് താങ്കളുടെത് . കൃത്യമായ ഒരു രേഖ കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ അറിയിക്കാം.നന്ദി .
ചിന്തിക്കുന്നവര്‍ക്ക് ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട് അയ്യൂബ് നബിയുടെ ചരിത്രത്തില്‍.
ലേഖനത്തിനു നന്ദി
അയ്യൂബ് നബി അദ്ദേഹത്തിനു ദൈവം നൽകിയ സാക്ഷ്യപത്രം (സൂറ സ്വാദ് 44-ം സൂക്തത്തിൽ) നമുക്ക് കാണാം : അദ്ദേഹത്തെ നാം ക്ഷമാ ശീലനായിക്കണ്ടു .എത്ര നല്ല അടിമ !(അല്ലാഹുവിനോട്) വളരെ ആഭിമുഖ്യമുള്ളവനത്രെ അദ്ദേഹം. അയ്യൂബ് നബിയുടെ ചരിത്രം നമ്മൾ മനസ്സിലാക്കിയാൽ അതിൽ ദുരിതങ്ങൾവരുമ്പോൾ അല്ലാഹുവിൽ മാത്രം അഭയം തേടിയാൽ ദൈവം അതു കേൾക്കുമെന്നും അവന്റെ കാരുണ്യം വിദൂരമല്ലെന്നും മനസ്സിലാക്കാം. ദൈവത്തിൽ നിന്നുള്ള പരീക്ഷണങ്ങൾ അവനിലേക്ക് കൂടുതൽ അടുക്കാൻ ഉപകരിക്കുന്നു ആത്മാവിനെ ശുദ്ധീകരിക്കാനും വിശ്വാസം ദൃഡമാക്കാനും അതു വഴി ഔന്നിത്യം പ്രാപിക്കാനും അതുപകരിക്കും.നല്ലൊരു വിശ്വാസി അതിൽ വിജയം വരിക്കുന്നു അല്ല്ലാത്തവർ പരാജയപ്പെടുന്നു.. വളരെ നല്ലൊരു പോസ്റ്റ് .. അയ്യൂബ് നബി(അ)യുടെ ചരിത്രം കവിതയിലൂടെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ...
പോയി പോയി പൂന്താനത്തിലെത്തുമല്ലൊ.. ഭാവുകങ്ങള്‍!
ഇതില്‍ പലതും പുത്തന്‍ അറിവുകളാണ് നന്ദി സന്തോഷം ..
നന്നായിട്ടുണ്ട്....ആശംസകള്‍ ...
valare arivu pakarnnu thanna manoharamaya lekhanam... aashamsakal....
പോസ്റ്റ് നന്നായി, മാഷേ.
പുതുവത്സരാശംസകള്‍!
ഈ ഖബറിടത്തെപ്പറ്റി അറിവു തന്ന ഖാദേര്ജിയ്ക്ക്
അഭിനന്ദനങ്ങള്‍,ഒപ്പം നല്ലൊരു കവിതയ്ക്കും..നല്ല ഈണം ഉള്ള കവിത..
മെസ്സേജ്കിട്ടിയില്ല . പുതിയ പോസ്റ്റ് ഇട്ടതിന്റ.ഇപ്പോളെല്ലാവരും പോസ്റ്റിട്ടാല്‍ മെസ്സേജ് തരും. അപ്പോള്‍ എലുപ്പം വന്നു നോക്കും.
പുതുവല്സരാശംസകള്!!
അയ്യൂബ് നെബിയുടെ ചരിത്രത്തിന്റെ സംക്ഷിപ്തവിവരണവും കവിതാത്മകാവതരണവും ഹ്ര്ദ്യം. ആശംസകൾ
ഈ പുണ്യാത്മാവിന്റെ കൂടുതല്‍ വിവരങ്ങള്‍
ലഭ്യമായതു നന്നായി. കവിത വളരെ ഹൃദ്യം
'നബി അയ്യുബിനെ' പറ്റി എന്റെ അറിവില്ലായ്മയില്‍ ഖേദിക്കുന്നു.
എങ്കിലും ഈ വരികള്‍ എനിക്ക് പലതും പറഞ്ഞു തരുന്നു.......
വിധിയെപ്പഴിക്കാതെ, വിലപിച്ചിരിക്കാതെ
വിജയങ്ങള്‍ നേടിയ ധന്യമാം ജീവിതം.......
നന്ദി........
പുതിയ അറിവാണ്. നന്ദി.
പ്രതികൂല സാഹചര്യങ്ങളിലും ആര്‍ജ്ജവം കാത്തു സൂക്ഷിക്കുന്നവരാണ് ശരിയായ പുണ്യാത്മാക്കള്‍
Wish you a happy new year!
പുതുവത്സരാശംസകൾ.
ഇവിടെ എന്തുണ്ട് വിശേഷം എന്നു നോക്കാൻ വന്നതാണ്.
പുതുവർഷത്തിൽ പുത്തനുണ്ടോയെന്ന് തപ്പിയതാ..കേട്ടൊ
പിന്നെ
പിന്നെ
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
അയ്യൂബ് നബി കരഞ്ഞൂ...
അള്ളാ വിളികേട്ടു...
ചെറുപ്പത്തില്‍ പാടിപ്പഴകിയ വരികള്‍.
കുഷ്ട്ടരോഗം വന്നുപെട്ട അയ്യൂബ് നബിയുടെ വിലാപമായിരുന്നു ആ ഗാനമെന്ന് പിന്നീട് ചരിത്രം പഠിച്ചപ്പോള്‍
മനസ്സിലാക്കി..
നന്നായിരിക്കുന്നു.
വളരെ നന്ദി. ഇത്രയും പങ്കു വെച്ചതിന്.
ശബരിമല ദുരന്തം
കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/
വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്കുള്ള അന്വേഷണം നന്നായിരിക്കുന്നു.
ധനവും, ഇല്ലാത്ത ബാങ്കിംങ്ങും !
അബ്ദുക്കാ ജോബിന്റെ ഇസ്ലാം നാമം അയൂബ് എനിക്ക് പുതിയ ഒരറിവാണ്. ബൈബിളിൽ ഞാൻ സങ്കടം തീർക്കാൻ ഇടയ്ക്കിടക്ക് വായിക്കുന്നത് ഇയ്യോബിനെ ആണ്. ഈ പുതിയ അറിവിന് നന്ദി.
പിന്നെ കവിത, അതിൽ ഭക്തിയും വിശ്വാസവും ആരാധനയും നമിക്കലുമൊക്കെയുണ്ട്. നല്ല്ല വൃത്തബദ്ധമായി എഴുതിയിരിക്കുന്നു. അപ്പോൾ പോലും പുതിയ ബിംബങ്ങൾ ഒക്കെ കൊണ്ടു വരാവുന്നതാണ്. വൃത്തത്തിലാണ് എഴുതുന്നത് എന്ന് കരുതി പ്രയോഗങ്ങൾ എല്ലാം പഴയതാവണമെന്നില്ല. കവിതയിൽ നല്ല കവിത്വമുണ്ട് എന്ന് കൂടി പറയട്ടെ
നന്നായിരിക്കുന്നു.
veendum vannu, enthu patti kaderji.......
khader ikka..evide?
entha ezhuthu nirthiyo? ezhuthoo..
Why did you stop writing... ?
നന്നായിട്ടുണ്ട്.. ആശംസകള്‍ !
പുതിയ പോസ്റ്റ് ഇടാത്തതെന്താ?
എഴുത്ത് നിറുത്തിയോ?
PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............
കവിതക്ക് മുന്‍പ് ഒരു വിവരണം നല്‍കിയത് നന്നായി.. എനിക്ക് അറിവില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുതന്നത്..കവിത ചൊല്ലാന്‍ നല്ല ഈണമുണ്ട്.. രസകരം...
കവിതക്ക് മുന്‍പ് ഒരു വിവരണം നല്‍കിയത് നന്നായി.. എനിക്ക് അറിവില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുതന്നത്..കവിത ചൊല്ലാന്‍ നല്ല ഈണമുണ്ട്.. രസകരം...
കവിത മനോഹരം. അയ്യൂബ് നബിയെക്കുരിച്ചുള്ള വിവരങ്ങള്‍ക്കും അന്ത്യ വിശ്രമസ്ഥാനത്തെ ക്കുറിച്ചുള്ള അറിവ് നല്‍കിയതിനും നന്ദി.
നല്ല ലേഖനം. തീര്‍ച്ചയായും അയ്യൂബ് നബിയില്‍ നിന്നും പഠിക്കാന്‍ നമുക്കേറെയുണ്ട്.
ആശംസകള്‍..
HRIDAYAM NIRANJA XMAS, PUTHUVALSRA AASHAMSAKAL............
ആദ്യമായാണ് ഇവിടെ . വളരെ മനോഹരമായ ഈ വരികള്‍ ഹൃദിസ്ഥമാക്കി . നന്ദി സാര്‍
ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട് അയ്യൂബ് നബിയുടെ ചരിത്രത്തില്‍.
അറിവുപകരുന്നു ഈ ബ്ലോഗ്..അതിലുപരി ഒരു കൊടുങ്ങല്ലൂര്‍ക്കാരനെ കണ്ടുമുട്ടിയതില്‍ സന്തോഷിക്കുന്നു.
blogil Puthiya post..... PRITHVIRAJINE PRANAYICHA PENKUTTY.......... vayikkumallo................
പരിചയപ്പെടുത്തല്‍ നന്നായി,
അറിയാത്തതെത്രയെന്നോര്ക്കുന്നു..
കൊല്ലമൊന്ന് കഴിഞ്ഞല്ലോ?
പുതിയ രചനകള്‍ ഒന്നും കാണുന്നില്ലല്ലോ ! ഒരെണ്ണം ആവാം ,കുറെ നാളായില്ലേ ?
Long interval left us idle....
സാത്വികനാമൊരു പുണ്യ പ്രവാചകന്
സര്‍വ്വലോകത്തിന്നും മാതൃകയായൊരാള്
സര്‍വ്വാംഗ രോഗിയായ് പീഡിതനായൊരാള്
സര്‍വ്വം സഹിയായ് പുകള്‍ പെറ്റ ദൂതന് .
ചരിത്ര പുരുഷനെ കാവ്യ വല്‍ക്കരിച്ച കവിക്ക് ആയിരം ആശംസകള്‍ ...
ആദ്യത്തെ പരിചയപ്പെടുതലിനും ചിത്രങ്ങള്‍ക്കും നന്ദി ...
വയ്യായ്കയെണ്ണിക്കരയുന്നവര്ക്കെന്നും
അയ്യൂബ് നബിയൊരു മാതൃകയല്ലയോ........
ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........
വഴിയിൽ കണ്ടുമുട്ടി
ഒന്നെത്തി നോക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ