പേജുകള്‍‌

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഡയറിക്കുറിപ്പിലെ കണ്ണീര്‍ ചാലുകള്‍ ........പാര്‍ട്ട്‌.... 3
 എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍ .

ജെയിലില്‍ റോസമ്മയുടെ വിവരണം കേട്ട് തരിച്ചിരുന്ന എന്നില്‍ ഞാനറിയാതെ തന്നെ ധാര്‍മ്മിക രോഷം പതഞ്ഞുയരുകയായിരുന്നു .
 നിരാലംബയായി തടവറയില്‍ കിടക്കുന്ന സ്ത്രീയെന്ന സഹജീവിയുടെ കണ്ണുനീരും കഥനകഥകളും ദൈന്യതകളും വ്യഥകളും എന്നിലുളവാക്കിയ അലിവും, ആര്‍ദ്രതയും , ദീനാനുകമ്പയുമെല്ലാം രോഷത്തിനു വഴിമാറാന്‍ തുടങ്ങി .അതുവരെ സാന്ത്വനത്തിന്റെ ഇത്തിരി വെട്ടത്തില്‍ അനുകമ്പയോടെ മാത്രം നോക്കിയ ഞാന്‍ സംശയവും രോഷവും കലര്‍ന്ന അനിഷ്ട  ഭാവത്തില്‍ റോസമ്മയെ നോക്കി . 
 കണ്ണുനീര് പടര്‍ന്ന ദൈന്യതയുടെ മറവില്‍ ഒളിപ്പിച്ചുവെച്ച ക്രൂരമുഖമാണോ  ഞാന്‍ കാണുന്നത്  . 
ഇവരുടെ മനസ്സില്‍ ചെകുത്താന്‍ ഉറങ്ങുന്നുണ്ടോ .
 ഇവര്‍ക്ക് ഗൂഡമായ ലക്ഷ്യങ്ങളുണ്ടായിരിക്കുമോ.
അല്ലെങ്കില്‍ അപക്വമായ കൌമാരത്തിന്റെ നിറവില്‍ ഏതു സമയത്തും അപകടത്തിലേക്ക് വഴുതിവീഴാന്‍ സാധ്യതയുള്ള ശാരീരിക വളര്‍ച്ചയുള്ള പെണ്‍കുട്ടിയെ അങ്കം കാണാന്‍ വിളിക്കുമോ ...
എത്ര നിര്‍ബ്ബന്ധിച്ചാലും  ബെഡ്രൂമില്‍ ഒളിച്ചിരിക്കുവാന്‍ സമ്മതിക്കുമോ ...
അഥവാ ഒളിച്ചിരുന്നാല്‍ തന്നെയും ഏതെങ്കിലും തരത്തില്‍ ഒഴിഞ്ഞുമാറാമായിരുന്നില്ലേ ....
ബാബയോട് പറഞ്ഞു ആ കുട്ടിയുടെ കണ്‍വെട്ടത്തു നിന്നും മറ്റൊരു മുറിയിലേക്ക് മാറാമായിരുന്നില്ലേ...
നമ്മുടെ ബന്ധത്തില്‍ മറിയമിന് സംശയമുണ്ടെന്നു ബാബയോട് പറയാമായിരുന്നില്ലേ... 
ഇത്തരം നൂറു നൂറു ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ പതഞ്ഞുയര്‍ന്നു  .
ജയില്‍ മുറിയല്ലെ... രോഷ പ്രകടനത്തിന് പറ്റിയ വേദിയല്ലല്ലോ... 
രക്ഷപ്പെടുത്തുവാനല്ലേ വന്നിരിക്കുന്നത് ശിക്ഷിക്കാനല്ലല്ലൊ .
അവര്‍ തെറ്റ് ചെയ്തിട്ടു ണ്ടെങ്കില്‍ ഇത്രയും നാള്‍കൊണ്ട് അതിനുള്ള ശിക്ഷയും അനുഭവിച്ചു കഴിഞ്ഞു .
 ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു. 
എങ്കിലും അറിയാതെ  ഒരു ചോദ്യം എന്നില്‍ നിന്നടര്‍ന്നു വീണു .
എന്തിനു വേണ്ടിയായിരുന്നു റോസമ്മ ആ പെണ്‍കുട്ടിയെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചത് ...
ഒരു കൌമാരക്കാരി കാണാന്‍ പറ്റിയ കാഴ്ചകളല്ലല്ലോ നിങ്ങള്‍ കാണിച്ചു കൊടുത്തത് .....പറയൂ ..
എന്തായിരുന്നു റോസമ്മയുടെ ഉദ്ദേശം ....

          റോസമ്മ ഒന്നും മിണ്ടാതെ തലകുനിച്ച് കണ്ണീര്‍ വാര്‍ത്തിരുന്നു. 

ജെയില്‍ ഓഫീസര്‍  അനുവദിച്ച സമയം അവസാനിക്കാറായി . അതിനു മുമ്പ് റോസമ്മ എല്ലാം തുറന്നു പറഞ്ഞില്ലെങ്കില്‍ റോസമ്മയുടെ കാര്യത്തില്‍ നിന്നും എനിക്കു പിന്‍മാറേണ്ടിവരും .
         നിരപരാധിയുടെ നിസ്സഹായ ഭാവത്തില്‍ റോസമ്മ യുടെ ചുണ്ടുകള്‍ വീണ്ടും ചലിക്കുവാന്‍ തുടങ്ങി.
മറ്റൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല സാര്‍ .എനിക്കൊരു സാക്ഷി വേണമായിരുന്നു .
അതു മാത്രമായിരുന്നു എന്‍റെ മനസ്സില്‍ ..ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല .
ശരി.. റോസമ്മ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു . 
പിന്നീടെന്താണ് സംഭവിച്ചത് ....ചുരുക്കിപ്പറയൂ ... 
ആ സംഭവത്തിനു ശേഷം മറിയമിന് എന്നോടു കൂടുതല്‍ സ്നേഹവും അടുപ്പവുമാണ് തോന്നിയത് . ഒഴിവു സമയങ്ങളില്‍ ആരും കാണാതെ എന്റടുത്ത് വരും. ഒരു കൂട്ടുകാരിയെ പ്പോലെ എന്നെ കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 
അപ്പോഴൊക്കെ ഞാന്‍ ധരിച്ചത് അവളോടു സത്യം തുറന്നു പറഞ്ഞതിലുള്ള സന്തോഷവും അവളെ ഒരു രക്ഷകയായി കണ്ടതിലുള്ള സ്നേഹവുമാണെന്ന്. മൊബൈല്‍ ക്യാമറയില്‍ അവള്‍ റെക്കോഡ് ചെയ്തകാര്യങ്ങളൊന്നും എനിക്കറിയില്ലായിരുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞാല്‍ സാധാരണ ആരും കിച്ചണില്‍ വരാറില്ല . ഒരു ദിവസം മറിയം കിച്ചണില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് സ്നേഹപൂര്‍വ്വം ചെവിയില്‍ പറഞ്ഞു ...
അവള്‍ക്ക് ഒരു പ്രാവശ്യം കൂടി കാണണമെന്ന്.
ഞാന്‍ ഞെട്ടിത്തെറിച്ച്   അവളുടെ പിടിവിടുവിച്ച് അവളെ വിലക്കി .കഴിയാവുന്നത്ര തടസ്സങ്ങള്‍ പറഞ്ഞു .
പക്ഷേ അപ്പോഴൊക്കെ സ്നേഹം കൊണ്ടെന്നെ വീര്‍പ്പ് മുട്ടിക്കുകയായിരുന്നു. 
പിറ്റേ ദിവസം അവള്‍ ക്ലാസ്സില്‍ നിന്നും നേരത്തെ വന്ന് മുറിയില്‍ സ്ഥാനം പിടിച്ചു .ഞാന്‍ എതിര്‍ക്കാതിരിക്കാന്‍ വേണ്ടി അവള്‍ സ്വരുക്കൂട്ടിയ പൈസയില്‍ നിന്നും കുറച്ച് ബലമായി എന്നില്‍ പിടിപ്പിച്ചു . 
അവളുടെ വാശിക്ക് മുമ്പില്‍ പിന്നെയും ഞാന്‍ കീഴടങ്ങുകയായിരുന്നു. 
അങ്ങിനെ പല തവണ ആവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ എന്‍റെ മനസ്സമാധാനവും ഉറക്കവും നഷ്ടപ്പെട്ടു തുടങ്ങി .
ബാബയും മറിയമും അവരവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നെ ഏല്‍പ്പിച്ച പാരിതോഷികങ്ങളൊക്കെയും കനല്‍ കട്ടകളായി എന്നെ പൊള്ളിക്കുവാന്‍  തുടങ്ങി. 
ഒരിക്കല്‍ മറിയമിനോടു ഞാന്‍ ശക്തിയായി എതിര്‍ത്തപ്പോള്‍ അവള്‍ എപ്പോഴും ഉപയോഗിക്കാത്ത ഒരു സ്വര്‍ണ്ണമാല എനിക്കു തന്നു കൊണ്ടു കെഞ്ചി .
 എന്‍റെ പൊട്ട ബുദ്ധികൊണ്ടു ഞാനത് വാങ്ങുകയും അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു. 
പക്ഷേ ദിവസം ചെല്ലും തോറും അവള്‍ ഇത്തരം കാഴ്ചകള്‍ക്ക് അടിപ്പെടുകയായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല . മയക്കു മരുന്നിനടിമപ്പെട്ട വരെപ്പോലെ അവളുടെ വാശി കൂടിക്കൂടി വരികയായിരുന്നു. 
ഒരു ദിവസം അവള്‍ തന്ന മാലയും പൈസയും തിരികെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു .അവള്‍ സമ്മതിച്ചില്ല . ഇനി ഇത്തരം കാര്യങ്ങള്‍ക്കെന്നെ കിട്ടില്ല എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ അവളുടെ മുഖം കറുത്തിരുന്ടു. അതുവരെ കാണാത്ത രൂക്ഷ ഭാവത്തില്‍ എന്നെ നോക്കി. അജ്ഞാതമായ ഒരുന്‍മാദാവസ്ഥയിലെന്ന പോലെ  മൊബൈലില്‍ അവള്‍ പകര്‍ത്തി വെച്ചിരുന്ന ദൃശ്യങ്ങള്‍ എന്നെ കാണിച്ചു .

തലയില്‍ ഇടിത്തീ വീണതുപോലെ ഞാന്‍ നിന്നു കത്തുകയായിരുന്നു.

 മേലോട്ട് പോയ ശ്വാസം കീഴോട്ടെടുക്കുന്നതിനു മുമ്പുതന്നെ അവളെന്നെ ഭീഷണിപ്പെടുത്തി . 
അന്നനുഭവിച്ച ദുഖവും ഭയവും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാനനുഭവിച്ചിട്ടില്ല .
പിന്നെ അവളുടെ മുമ്പില്‍ വെറുമൊരു പാവയായിത്തീരുകയായിരുന്നു ഞാന്‍ .
ആരോടും പറയാനാകാത്ത ദുഃഖം മനസ്സില്‍ തീക്കുണ്ഡം പോലെ ആളിക്കത്തുന്ന ദിവസങ്ങളായിരുന്നു പിന്നീട് . 
പല രാത്രികളിലും ഉറങ്ങാതെ മുട്ട് കുത്തിനിന്നു പ്രാര്‍ഥിച്ചിട്ടുണ്ട് . 
മൊബൈലില്‍ നിന്നും ആ ദൃശ്യങ്ങള്‍ മായ്ച്ചു കളയുവാന്‍ എത്ര കാലു പിടിച്ചു  പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല. അതവളെ ഹരം കൊള്ളിച്ചിരുന്നു .
 എന്തൊരു മാറ്റമാണ് അവളില്‍ സംഭവിച്ചത് ..
ഇത്തരം സംഭവങ്ങളൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 
ഇതില്‍ നിന്നും മോചനം കിട്ടിയില്ലെങ്കില്‍ ജീവിതം  ഇവടെത്തന്നെ അവസാനിപ്പിക്കേണ്ടി വരുമോയെന്ന നീറുന്ന ചിന്തകളായിരുന്നു മനസ്സ് നിറയെ  .
എല്ലാം പറഞ്ഞ് ഹൃദയം തുറന്ന്  ഒന്ന് പൊട്ടിക്കരയുവാന്‍ പോലും ആരുമില്ലാത്ത അവസ്ഥ . 
മക്കള്‍ക്ക് പണമയക്കാന്‍ എക്സ്ച്ചേഞ്ചിലേക്ക് കൂട്ടുവരാറുള്ള അടുത്ത വീട്ടിലെ ആയ തമിഴത്തി ലക്ഷ്മി .
 ആദ്യ പ്രാവശ്യം എക്സേഞ്ഞ്ച്ചില്‍ വെച്ച് പരിചയപ്പെട്ട ,പിന്നീട് ഫോണില്‍ സംസാരിക്കാറുള്ള ചങ്ങനാശ്ശേരിക്കാരന്‍ . ഇവര്‍ രണ്ടു പേരുമാല്ലാതെ മറ്റാരുമായി ഒരു ബന്ധവുമില്ല . ആകെ പുറത്തുപോകുന്നത് മാസത്തിലൊരിക്കല്‍ എക്സേഞ്ഞ്ചിലേക്ക് മാത്രം .
ഒരേ വീട്ടില്‍ തന്നെ കുറേ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന  ലക്ഷ്മി നല്ലവളായിരുന്നു. അത്യാവശ്യം മലയാളവും സംസാരിക്കും . അവസരം കിട്ടിയപ്പോള്‍ ഒരു ദിവസം ഞാന്‍ ലക്ഷ്മിയ്ടെ മുപില്‍ എന്‍റെ മനസ്സിന്റെ ഭാരം ഇറക്കിവെച്ചു . മൊബൈല്‍ കഥ കേട്ടപ്പോള്‍ അവളും ഞെട്ടി .
അവളാണ് എന്നെ ഉപദേശിച്ചത് നീ ഉടനെ നാട്ടിലേക്ക് രക്ഷപ്പെടണം. ഇത് വെളിയില്‍ അറിഞ്ഞാല്‍ പിന്നെ ജീവിത കാലം മുഴുവന്‍ വെളിച്ചം കാണില്ല എന്ന് 
ഇത് കേട്ടപ്പോള്‍ എന്‍റെ ഉള്ള ശക്തിയും ചോര്‍ന്നു പോയി . പിന്നെ മനസ്സില്‍ ഒരേ ചിന്തയായിരുന്നു. എങ്ങിനെയെങ്കിലും രക്ഷപ്പെടണം.
 ലക്ഷ്മി പറഞ്ഞ വാക്കുകള്‍ പെരുമ്പറപോലെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു. 
പിന്നെ അതിനുള്ള ശ്രമങ്ങളായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെ അറബിയുടെ മേശപ്പുറത്തു നിന്നും പാസ്പോര്‍ട്ട് കൈക്കലാക്കിയിരുന്നു. 
ഒരു വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ എല്ലാവരും കൂടി പുറത്ത്‌ പോയ  സമയത്ത് അസുഖം നടിച്ചു വീട്ടില്‍ തന്നെ മൂടിപ്പുതച്ചു  കിടന്നു. 
എല്ലാവരും പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം അത്യാവശ്യ സാധനങ്ങളടങ്ങിയ എന്‍റെ ബേഗുമെടുത്ത് വെളിയിലിറങ്ങി . ആദ്യം കണ്ട ടാക്സിയില്‍ എക്സേഞ്ചിന് മുന്നിലെത്തി ചങ്ങനാശ്ശേരിക്കാരന് ഫോണ്‍ ചെയ്തു . അയാള്‍ കാറുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി. 
അത്യാവശ്യമായി നാട്ടില്‍ പോകണം ഒരു മാസത്തെ ലീവേ ഉള്ളു എന്ന് പറഞ്ഞ് ടിക്കറ്റിനുള്ള പൈസ അയാളെ ഏല്‍പിച്ചു. 
രണ്ടു ദിവസം കഴിഞ്ഞു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് കിട്ടിയത് . എന്‍റെ തിടുക്കവും രഹസ്യവും അയാള്‍ക്കറിയില്ലല്ലോ. എന്‍റെ യാത്ര ഒരു ദിവസമെങ്കിലും നീട്ടിക്കിട്ടിയ സന്തോഷത്തിലായിരുന്നു അയാള്‍ . ഒരു രാത്രി മുഴുവന്‍ ബസ്സില്‍ യാത്ര ചെയ്തു മസ്കറ്റ് എയര്‍ പോര്‍ട്ട് കൌണ്ടറില്‍ പാസ്പോര്‍ട്ടും ടിക്കറ്റും കൊടുത്തപ്പോഴാണ്‌ അറിയുന്നത് എന്‍റെ പേരില്‍ അറബി പരാതി കൊടുത്തിട്ടുണ്ടെന്ന്. ഉടനെ രണ്ടു പോലീസുകാര്‍ വന്നെന്നെ കൂട്ടിക്കൊണ്ടു പോയി . 
എന്റെ പകുതി ജീവനും അവിടെ തീര്‍ന്നിരുന്നു സാര്‍ .
രണ്ടു മാസം മസ്കറ്റ് ജെയിലില്‍ കിടന്നു . കേസ് സലാലയിലായിരുന്നതിനാല്‍ ഇവിടേയ്ക്ക് മാറ്റി .ഇവിടെയും ഇപ്പോള്‍ രണ്ടു മാസത്തോളമായി .
പോലീസുകാര്‍ റോസമ്മയില്‍ നിന്നും എന്തെങ്കിലും പിടിച്ചെടുത്തോ .....
അവരെന്റെ ബാഗും ദേഹമാസകലവും  പരിശോധിച്ചു. മറിയം തന്ന മാലയല്ലാതെ വിലപിടിപ്പുള്ളതൊന്നും എന്‍റെ കയ്യിലില്ലായിരുന്നു.
മാലയെക്കുറിച്ച് അവരൊന്നും ചോദിച്ചില്ലേ .....എനിക്കു തന്നതാണെന്ന് ഞാന്‍ പറഞ്ഞു . അവരത്  വിശ്വസിച്ചില്ല 
മാലയും ബാബ തന്ന ഒരുവാച്ചും എന്‍റെ ബാഗും അവരുടെ കയ്യിലാണ് .
റോസമ്മയെ അവര്‍ ഉപദ്രവിച്ചോ .......( വിങ്ങിപ്പൊട്ടുന്നു.)... മസ്കറ്റില്‍ വെച്ച് ആദ്യത്തെ  ഒരാഴ്ച  . പിന്നെ ഇല്ല. 
 എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍...... ചങ്ക് പൊട്ടിയുള്ള ആ ചോദ്യം ഹൃദയത്തില്‍ തുളഞ്ഞു കയറി  
റോസമ്മ വിഷമിക്കേണ്ട . എല്ലാം ശരിയാകും . മനസ്സുരുകി പ്രാര്‍ഥിച്ചോളു ...  ഞാന്‍ ശ്രമിക്കാം .
റോസമ്മ ജോലിചെയ്തിരുന്ന വീട്ടിലെ അഡ്രസ്സും , അറബിയുടെ ഫോണ്‍ നമ്പരും വാങ്ങി ഞാന്‍ യാത്ര പറഞ്ഞപ്പോള്‍  ആ ചോദ്യം വീണ്ടും മനസ്സില്‍ അലയടിച്ചു .
 എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍ ...
അടുത്ത ദിവസം വൈകീട്ട് നാലുമണി യോടെ അറബിക്ക് ഫോണ്‍ ചെയ്തു ഒരു കൂടിക്കാഴ്ച തരപ്പെടുത്തി . 
അറബിയുടെ വീടിന്റെ സ്വീകരണ മുറിയിലിരുന്ന് ഖാവയും ,കജൂറും, ഹല്‍വയും ഒക്കെ ആസ്വദിച്ചു കഴിക്കുമ്പോഴും, വിഷയം അവതരിപ്പിക്കുമ്പോള്‍  എന്ത് പ്രതികരണമാണുണ്ടാവുക എന്നൊരു വ്യാകുലത  മനസ്സിനെ ഭരിച്ചിരുന്നു .
സാവകാശം സ്നേഹത്തിലും വിനയത്തിലും കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യം ചെറിയ  എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരുടെയും മനസ്സലിയുകയായിരുന്നു. നേരിയ പ്രതീക്ഷയോടെ അവിടെ നിന്നും യാത്ര പറഞ്ഞു.  
കൃത്യം നാലാം ദിവസം പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നെ കോടതിയിലേക്ക് വിളിപ്പിച്ചു . കോടതിയില്‍ റോസമ്മയും, സ്പോണ്‍സറും ഹാജരായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ സന്‍മനസ്സു കൊണ്ട് "ഖാളി" ( ജഡ്ജ് ) എന്നെയും സ്പോണ്‍സറെയും ചേംബറിലേക്ക് വിളിപ്പിച്ചു .
ഇനിയും എന്തൊക്കെ പുലിവാലുകളാണാവോ സംഭവിക്കുവാന്‍ പോകുന്നത് ..
ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു ജഡ്ജി യുടെ ചേംബറിലേയ്ക്ക് പോകുന്നത്..
സ്വന്തം  കാര്യത്തിന് ഇന്നുവരെ പോലീസ് സ്റ്റേഷനോ കോടതിയോ കയറിയിട്ടില്ല.
സ്പോണ്‍സറുടെ മുഖത്തെ ഗൌരവം കണ്ടപ്പോള്‍ ആകെ ഒരു ശങ്ക....അദ്ദേഹം കാലു മാറുമോ ...
പൊള്ളുന്ന  വല്ല അനുഭവങ്ങളും ഉണ്ടാകുമോ ....
ഇതുവരെ കേസ്ഡയറിയിലില്ലാത്തത് വല്ലതും പുറത്ത് വരുമോ ....?
റോസമ്മയ്ക്ക് രക്ഷപ്പെടാന്‍ സൌകര്യമൊരുക്കിയത് നിങ്ങളാണോ എന്ന് ജഡ്ജ് ചോദിക്കുമോ ...
ആ പെണ്‍കുട്ടിയുടെ മൊബൈല്‍ ഇവിടെ എത്തിയിട്ടുണ്ടാകുമോ...
സ്ഥാനത്തിന്റെ  പിന്‍ബലമുണ്ടെങ്കിലും ഉള്ളില്‍ ഒരു വിറയല്‍ ....
നമ്മുടെ നാടല്ലല്ലോ ...
രണ്ടും കല്‍പ്പിച്ച് അകത്തു കടന്നു . ജഡ്ജിയെ വണങ്ങി .
ആദരപൂര്‍വ്വം ഇരിക്കാന്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്‌ .
അപ്പോഴും ഉള്ളിലെ വിറയല്‍ വിട്ടുമാറിയിരുന്നില്ല ...
ജഡ്ജ് പബ്ലിക് പ്രോസിക്യുട്ടറോട് എന്തോ സ്വകാര്യം പറഞ്ഞതിനു ശേഷം 
എന്നോടു ചോദിച്ചു ..എന്താണ് പറയുവാനുള്ളത്...... 
 എനിക്കു വഴങ്ങുന്ന വിനയത്തില്‍ ഞാന്‍  അപേക്ഷിച്ചു. 
പറക്കമുറ്റാത്ത രണ്ടു കുട്ടികളുണ്ട് . വളരെ പാവങ്ങളാണ് . നാട്ടിലേക്ക് കയറ്റിവിടാനുള്ള ദയവുണ്ടാകണം .
സ്പോണ്‍ സാറോട് ചോദിച്ചു ..എന്തുവേണം ....
സ്പോണ്‍സര്‍ എതിര്‍പ്പ്  പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല തൊണ്ടിയായി കണ്ടെടുത്തതും റോസമ്മയ്ക്ക്  തന്നെ തിരിച്ചുകൊടുക്കുവാനുള്ള സന്മനസ്സും കാണിച്ചു. 
ഹാവു....വിറയല്‍ പോയി ...
നട്ടുച്ചയ്ക്ക് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച ആശാസം .
ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചപ്പോഴുള്ള സന്തോഷം 
കല്യാണപ്പിറ്റെന്നു മണവാട്ടിയുമായി ബൈക്കില്‍ മഴ നനയുന്നതിന്‍റെ സുഖം .   
അടുത്ത ദിവസം തന്നെ റോസമ്മയെ ജെയിലില്‍ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി കയറ്റി വിടുവാനുള്ള  ഉത്തരവായി .
മഴപെയ്തു തോര്‍ന്ന പോലെ മനസ്സ് ശാന്തമായി . എന്തായാലും ദൈവം റോസമ്മയെ കൈവിട്ടില്ല . 
ആ രഹസ്യം പുറത്തറിഞ്ഞിരുന്നുവെങ്കില്‍..
എന്താകുമായിരുന്നു റോസമ്മയുടെ ജീവിതം .  
ശേഷമുള്ള രംഗങ്ങള്‍ ഞാന്‍ വിശദീകരിക്കുന്നില്ല . റോസമ്മ സന്തോഷത്തോടെ നാട്ടില്‍ പോയി .
ഇപ്പോഴും ഒരു സംശയം എന്നില്‍ അവശേഷിക്കുന്നു ...എന്തിനായിരുന്നു ആ പെണ്‍കുട്ടിയെ .............      ശുഭം 
               -------------------------------------------------------
 സുഹൃത്തുക്കളെ , ഇതില്‍ വലിയൊരു ഗുണ പാഠമുണ്ടെന്നു  തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ സഹകരണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി.
               -------------------------------------------------------     
   
                          

52 അഭിപ്രായങ്ങൾ:

Abdulkader kodungallur പറഞ്ഞു...

സുഹൃത്തുക്കളെ, തനിമ നില നിര്‍ത്തിക്കൊണ്ട് തന്നെ പേരുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് പുറം ലോകം അറിയേണ്ടിയിരുന്നോ അതോ വേണ്ടായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കുക .പിന്നെ റോസമ്മയുടെ പ്രവൃത്തികളും.

Anees Hassan പറഞ്ഞു...

വാക്കുകള്‍ക്ക് അസാധാരണമായ കനം

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

താങ്കളുടെ ബ്ലോഗുമായി പരിചയപ്പെട്ട് വായിച്ചു തുടങ്ങിയത് ഇന്റെര്‍നെറ്റ് പണം (ഗള്‍ഫിലെപ്പോലെയല്ല ഇവിടെ ,ഉപയോഗം കണക്കാക്കി കാശ് കൊടുക്കണം!)ലാഭിക്കാനായി പേജ് മൊത്തം സേവ് ചെയ്തു വെച്ച് ഓഫ് ലൈനില്‍ ഒറ്റയിരുപ്പിനു ഉദ്വേഗത്തോടെ വായിച്ചു തീര്‍ത്തു. അവസാനം ഒരു നെടു വീര്‍പ്പും!. പുറം ലോകം അറിയേണ്ടതു തന്നെയാണ് ഇക്കാര്യം. ഇത്തരം ധാരാളം സംഭവങ്ങള്‍ ദിനം തോറും അറിഞ്ഞും അറിയാതെയും നടക്കുന്നുണ്ടാവും.എന്തെങ്കിലും പരിഹാരം ചെയ്യാന്‍ കഴിയുന്നവര്‍ ഭാവിയിലെങ്കിലും ഇത്തരം അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കുണ്ടാകാതിരിക്കന്‍ ആവതും ശ്രമിക്കണം.ധാരാളം സ്ത്രീകള്‍ ജോലി ആവശ്യാര്‍ത്ഥം പുറം നാടുകളിലേക്ക് പോകുന്ന നമ്മുടെ രാജ്യത്ത് അവരുടെ സുരക്ഷക്കു വേണ്ടി കൂടുതല്‍ ശ്രമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പിന്നെ സ്ത്രീകളും അവരുടെ ഭാഗത്തു നിന്നും സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇല പോയി മുള്ളില്‍ വീണാലും.....

Pranavam Ravikumar പറഞ്ഞു...

റോസമ്മയുടെ കഥ കൊള്ളാം....ദൈനദിന ജീവിതത്തില്‍ നടക്കുന്ന സംഭവമാണ്.... "നമ്മള്‍ സൂക്ഷിച്ചാല്‍ ദുഖികേണ്ട......" അത്ര മാത്രം.....

Akbar പറഞ്ഞു...

Abdulkader kodungallur
ദുരിതവും ദാരിദ്ര്യവും പൊറുതി കെടുത്തുമ്പോള്‍ സ്വയം അടിമത്വം സ്വീകരിച്ചു വിമാനം കയറുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകളുടെ കരളലിയിക്കുന്ന കഥകള്‍ ഒട്ടേറെ കേള്‍ക്കുന്നു. ഇവിടെ അല്‍പം വ്യത്യസ്തമായ ഒരു സംഭവം നല്ല ശൈലിയില്‍ അവതരിപ്പിച്ചു.

താങ്കളുടെ ആഖ്യാന മികവു എടുത്തു പറയേണ്ടിയിരിക്കുന്നു. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന ആകാംക്ഷയോടെ ഉള്ളടക്കത്തിലെ ഗാംഭീര്യം ചോര്‍ന്നു പോകാതെ തുടക്കം മുതല്‍ നിര്‍ത്താതെ വായിച്ചു പോകുന്ന അവതരണ രീതി ബ്ലോഗുഗളില്‍ ചുരുക്കമാണ്.

ഞാന്‍ നല്ല സൃഷ്ടികള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് ഇവിടെ വീണ്ടും വരും. എഴുത്ത് തുടരുക. ആശംസകള്‍.

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഒരു വലിയ ഗുണപാഠമാണ് ഈ സംഭവത്തിലൂടെ കാണിച്ചു തന്നത്. ഇത് വായിച്ചു ഇത്തരം ചതിക്കുഴികളില്‍ വീഴാതെ ഇനിയുള്ളവര്‍ രക്ഷപ്പെടട്ടെ.
റോസമ്മയെ രക്ഷപ്പെടുതിയത്തിനു അഭിനന്ദനങ്ങള്‍
താങ്കള്‍ക്കു അഭിമാനിക്കാം‍. എല്ലാ ഭാവുകങ്ങളും നേരുന്നു.

K@nn(())raan*خلي ولي പറഞ്ഞു...

പതിയിരിക്കുന്ന ചതിക്കുഴിയില്‍ വീഴുന്നത് പലപ്പോഴും നിഷ്കളങ്കരായിരിക്കും. ചിലര്‍ മനപ്പൂര്‍വ്വം പിടി കൊടുക്കും. സ്വയം സൂക്ഷിച്ചാലും അടിപതറുന്ന കാലം..! അസാധാരണ എഴുത്തിന് അഭിനന്ദനങ്ങള്‍.

രാജന്‍ വെങ്ങര പറഞ്ഞു...

ഇവിടെയെത്താന് കുട്ടീക്ക( മുഹമ്മദ് കുട്ടി) യാണു വഴി പറഞ്ഞു തന്നതു.. വന്നു വായിച്ചപ്പോള്‍ മനസ്സു പൊള്ളിപോയി....ചുറ്റിനും കാണുന്ന ജീവിതത്തെ കൂടുതല്‍ കരുണയോടെ,മനസ്സാന്നിധ്യത്തോടേ സമീപിക്കാന്‍ പക്വത നല്‍കുന്ന എഴുത്തു.. നല്ലതു വരുത്തട്ടെ സര്‍വ്വേശ്വരന്‍..

Manoraj പറഞ്ഞു...

രണ്ടും മൂന്നും ഭാഗങ്ങള്‍ ഒന്നിച്ചാണ് വായിച്ചത്. അത് കൊണ്ട് തന്നെ രണ്ടാം ഭാഗം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില സംശയങ്ങള്‍ മൂന്നാം ഭാഗത്തിന്റെ ആരംഭത്തില്‍ താങ്കള്‍ എഴുതിയത് കൊണ്ട് പിന്നെ അവിടെ കമന്റ് ചെയ്യണ്ട എന്ന് കരുതി. എങ്കില്‍ പോലും ഒരു സാക്ഷിയെ കിട്ടാന്‍ വേണ്ടിയാണ് റോസമ്മ ഇത് ചെയ്തതെന്ന വാദം എന്തോ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇത് ഒരു കഥയായിരുന്നെങ്കില്‍ ഞാന്‍ അംഗീകരിച്ചേനേ..കാരണം കഥയില്‍ ചോദ്യങ്ങളില്ല. പക്ഷെ സംഭവമാകുമ്പോള്‍ അതില്‍ ചോദ്യമുണ്ട്.. അതുകൊണ്ട് തന്നെ തെറ്റില്‍ നിന്നും തെറ്റിലേക്ക് പോകുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആ സ്ത്രീയെ അത്ര വലിയ നിഷ്കളങ്കയായി കാണാന്‍ എന്തോ കഴിയുന്നില്ല. പിന്നെ ഇവിടെ ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും എന്ന പ്രയോഗത്തിനും ഒട്ടേറെ വ്യാപ്തിയുണ്ടെന്ന് തോന്നുന്നില്ല. ഇത് ഇല മുള്ളിലോ മുള്ള് ഇലയിലോ വീണതല്ല, മറിച്ച് മന:പൂര്‍വ്വം ഇല മുള്ളില്‍ അല്ലെങ്കില്‍ മുള്ള് ഇലയില്‍ തറച്ചതായാണ് തോന്നിയത്. ഒപ്പം ചെറു പ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെ ലൈഗീകതയുടെ വന്യമായ ലോകത്തിന് അടിമയാക്കുകയും ഈ സ്ത്രീ ചെയ്തു.
എഴുത്ത് നന്നായി.. പിന്നെ അനുഭവമാണെന്ന് പറയുമ്പോള്‍ തിവ്രത കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരാളെ രക്ഷിക്കാന്‍ കഴിയുക പുണ്യമാണ്. അതുകൊണ്ട് തന്നെ ചെയ്ത പുണ്യപ്രവൃത്തി പ്രശംസയര്‍ഹിക്കുന്നു. അത് ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മനുഷ്യസഹജമായ വികാരങ്ങളാൽ/ഭീക്ഷണികളാൽ അടിമപ്പെട്ട് പോയ റോസ്സമ്മയെ മാത്രമല്ല ,അവളുടെ കുടുംബത്തെ കൂടിയാണ് ഭായ് രക്ഷപ്പെടുത്തിയത്....

ഈ ഡയറികുറിപ്പുകളെ പുറം ലോകത്തിനെ അറിയിച്ചതെന്തായാലും വളരെ നല്ല കാര്യം..!

ഇങ്ങിനെയെങ്കിലും ഒരു വലിയ ഗുണപാഠത്തെ ഉൾക്കൊണ്ട് പലർക്കും സ്വന്തം തെറ്റുകുറ്റങ്ങൾ തിരുത്താൻ സാധിച്ചാൽ...
ആയത് ഈ പുണ്യമാസത്തിൽ ഭായിക്ക് കിട്ടുന്ന ഏറ്റവും വലിയ പുണ്യമായി തീരും...

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ബ്ലോഗർ മുഹമ്മതികുട്ടീക്കാ തന്ന ലിങ്കിലൂടെ സഞ്ചരിച്ച് “ഡയറിക്കുറിപ്പിലെ കണ്ണീർ ചാലുകൾ” മൂന്നു ഖണ്ഡങ്ങളും ഒന്നിച്ചു വായിച്ചു.
ദുരന്തങ്ങളീലേയ്ക്ക് നയിക്കുന്ന വിധിവിപര്യയങ്ങൾ അപ്രതീക്ഷിതകോണുകളിൽ നിന്നും മനുഷ്യാവസ്ഥയിൽ ഇടപെടുന്നതിന്റെ നേർചിത്രങ്ങൾ താങ്കളുടെ രചനയിൽ നിന്നും നേരിൽ കണ്ടു.
അത്യുക്തിലേശമന്യേ സംഭവങ്ങൾ ചിത്രീകരിച്ചു ഫലിപ്പിക്കുന്നതിൽ താങ്കളുടെ രചന വിജയം കാണുകയും ചെയ്തു.
ജീറ്വിതസന്ദർഭങ്ങളോട്, അവസ്ഥകളോട്, സാഹചര്യങ്ങളോട് നിശിതമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പോസ്റ്റ് അടിവരയിട്ടു കാണിക്കുന്നുണ്ട്. അതുതന്നെയാണീ അനുഭവക്കുറിപ്പിന്റെ ഗുണപാഠം. നന്ദി.

Unknown പറഞ്ഞു...

ഇനിയാരും ഇത്തരം തെറ്റുകളില്‍ വീഴാതിരിക്കാനും, പെട്ടുപോയവര്‍ പുനര്‍വിചിന്തനം നടത്തുവാനും ഇത് ഉപകരിക്കും.
റോസമ്മയുടെ അവസ്ഥക്ക് ഒരു പരിതിവരെ അവര്‍ തന്നെയാണ് കാരണം.

ആകര്‍ഷകമായ ശൈലിയില്‍ ഇത് അവതരിപ്പിച്ച താങ്കള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
മുഹമ്മദ്‌ കുട്ടിക്കാക്ക് നന്ദ, ഇവിടെ എത്തിച്ചതിനു.

Abdulkader kodungallur പറഞ്ഞു...

ആയിരത്തിയൊന്നാംരാവ്........
വാക്കുകളുടെ അസാധാരണമായ കനം ഗുണമാണോ ദോഷമാണോ എന്ന് താങ്കള്‍ പറഞ്ഞില്ല.
സന്ദര്‍ശനത്തിനും സഹകരണത്തിനും വളരെ നന്ദി.
Mohamedkutty മുഹമ്മദുകുട്ടി .....
ഇരുളില്‍ വെളിച്ചം കാണിച്ചുകൊടുക്കുവാനും സ്വന്തം കിണറ്റിലെ വെള്ളം വരള്‍ച്ചയനുഭവിക്കുന്ന മാലോകര്‍ക്ക് വിതരണം ചെയ്യാനും വലിയൊരു മനസ്സ് വേണം . ആ മനസ്സാണ് താങ്കള്‍ ഇവിടെ പ്രകടിപ്പിച്ചത് .ഇത് പുറം ലോകം അറിയണമായിരുന്നോ എന്ന എന്‍റെ ശങ്ക അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം താങ്കള്‍ പറഞ്ഞു അറിയണമായിരുന്നു. തനിക്കു കിട്ടിയ ലിങ്ക് മറ്റുള്ളവര്‍ക്ക് കൈമാറി കൂടുതല്‍ സന്ദര്‍ശകരെ ബ്ലോഗിലെക്കയച്ചു പിന്നെയും താങ്കള്‍ വിശാലത പ്രകടിപ്പിച്ചു.നന്ദി പറയാന്‍ വാക്കുകള്‍ പരതുന്നു ഞാന്‍ .
Pranavam Ravikumar a.k.a. Kochuravi.....
കൊച്ചുരവി ഒരു കൊച്ചരുവി പോലെ എല്ലായിടത്തും ഇങ്ങനെ ഒഴുകിപ്പരന്നു നടക്കുമ്പോള്‍ നല്ല സന്തോഷം

Abdulkader kodungallur പറഞ്ഞു...

Akbar.........
സ്വ ജീവിതത്തില്‍ അനുഗ്രഹമായി ലഭിച്ച സര്‍ഗ്ഗ സമ്പന്നതയും ധൈഷണികതയും അതിനേക്കാള്‍ കൂടുതല്‍ അളവില്‍ മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നവരെയാണ് സാംസ്കാരിക ലോകം ധിഷണാ ശാലികള്‍ എന്ന് വിളിക്കുന്നത്‌. അത് തന്നെയാണ് നൈസര്‍ഗ്ഗീകമായ ചോദനകളെ പരിപോഷിപ്പിക്കുന്നതും .താങ്കളുടെ എഴുത്തിലും അഭിപ്രാത്തില്‍ പോലും ഔന്നത്യം തുളുമ്പുന്നു. വളരെ നന്ദി .

Abdulkader kodungallur പറഞ്ഞു...

വഷളന്‍ ജേക്കെ ★ Wash Allen JK....

പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് . താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് പത്തരമാറ്റിന്റെ തിളക്കമാണ്. ആ തിളക്കം കൂടുതല്‍ ഉത്സാഹവും ആത്മ വിശ്വാസവും പ്രദാനം ചെയ്യുമ്പോള്‍ താങ്കളോടുള്ള കടപ്പാടുകള്‍ വര്‍ദ്ധിക്കുന്നു. നന്ദിയേറെയുണ്ട് ചൊല്ലുവാന്‍ .
കണ്ണൂരാന്‍ / Kannooraan......

അസാധാരണത്വം ഒന്നും ഇല്ലെങ്കിലും താങ്കളുടെ വായില്‍ നിന്നും അതു കേള്‍ക്കുമ്പോള്‍ ഒരു സുഖം .വളരെ നന്ദി

രാജന്‍ വെങ്ങര ...........
താങ്കളുടെ സന്ദര്‍ശ നത്തിനും ,പ്രാര്‍ത്ഥനയ്ക്കും ,അഭിപ്രായത്തിനും വളരെ നന്ദി. ഒപ്പം മുഹമ്മദ്‌ കുട്ടി സാഹിബ്ബിനും .

Sidheek Thozhiyoor പറഞ്ഞു...

മോമുട്ടിക്ക അയച്ച മെയില്‍ വഴിയാണ് ഇങ്ങോട്ടെത്തിയത്...സംരംഭം പ്രശംസനീയാര്‍ഹാമാണ്...എങ്കിലും
റോസമ്മയുടെ തെറ്റുകള്‍ മറ്റാരിലും പഴിചാരാനാവില്ലല്ലോ...ഇതൊരു സംഭവക്കുറിപ്പ് ആവുമ്പോള്‍ അതിഭാവുകത്വം ഒഴിവാക്കാമായിരുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

അറിയാത്തവര്‍ പുതിയവര്‍ എല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വളരെ ലളിതമായി മൂന്നു ഭാഗങ്ങളിലായി പറഞ്ഞ അനുഭവം ശ്രദ്ധേയമായി. ആദ്യഭാഗത്തില്‍ നിന്ന് പടിപടിയായി കയറിവരുന്ന എഴുത്ത്‌ ഏറ്റവും മികച്ച് നില്‍ക്കുന്നു. ഒരു കഥയേക്കാള്‍ മനോഹരമായി അവസാനിച്ചതും നന്നായി. സ്വയം നിര്‍വ്രുതിക്ക് വേണ്ടി ആ സംഭവത്തെ ഉപയോഗിക്കുന്നു എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
അവരെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം.
ഓണാശംസകള്‍.

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

അറബി വീടുകളില്‍ ജോലി ചെയ്യുന്ന ചില ഡ്രൈവര്‍മാര്‍ക്ക് പറ്റുന്ന ചില അബദ്ധങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. റോസമ്മമാരും ഗതികേടു കൊണ്ടാവും കുട്ടികളുടെ ഇത്തരം വാശിക്ക് വഴങ്ങിപ്പോകുന്നത്!

നല്ല എഴുത്ത്. ഒപ്പം ഒരാളെ, ഒരു കുടുംബത്തെ രക്ഷപ്പെടുത്തിയ പുണ്യവും.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഖാദേര്‍ജി,
നല്ല എഴുത്ത്,ഒരു കഥ വായിച്ചതു പോലെയുണ്ട്.
ഇനിയും ഇങ്ങനെയുള്ള നല്ലപ്രവര്‍ത്തികള്‍ ചെയ്യാന്‍
താങ്കള്‍ക്ക് പടച്ചവന്‍ ആയുസ്സും ആരോഗ്യവും തരട്ടെ

nanmandan പറഞ്ഞു...

റോസമ്മയെ രക്ഷപ്പെടുതിയത്തിനു അഭിനന്ദനങ്ങള്‍
താങ്കള്‍ക്കു അഭിമാനിക്കാം‍. എല്ലാ ഭാവുകങ്ങളും നേരുന്നു.

Abdulkader kodungallur പറഞ്ഞു...

Manoraj.......
ശ്രീ മനോരാജിന്റെ മനോവ്യാപാരം തന്നെയായിരുന്നു തുടക്കം മുതല്‍ എന്‍റെ മനസ്സിലും. അത് താങ്കള്‍ വളരെ വ്യക്തമായി ഇവിടെ പ്രകടിപ്പി ച്ചിരിക്കുന്നു.
വിശദമായ അഭിപ്രായത്തിനു വളരെ നന്ദി.
ബിലാത്തിപട്ടണം / BILATTHIPATTAnam.....
മുരളീ ഭായ് വളരെ വിലയേറിയ അഭിപ്രായമാണ് താങ്കളുടെത്. കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നു തന്നതിന് വളരെ നന്ദി.
പള്ളിക്കരയില്‍...........
അസാമാന്യമായ ആവേശവും , ഊര്‍ജ്ജവും , തികഞ്ഞ ആത്മവിശ്വാസവും പകര്‍ന്നു തരുന്നു താങ്കളുടെ വരികള്‍ . കുറിപ്പിലെ ഗുണപാഠം ഗൌരവപൂര്‍വ്വം ഉള്‍ക്കൊണ്ട് ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയ താങ്കളുടെ വൈര നിര്യാതന സമീപനങ്ങളില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
താങ്കള്‍ക്കും താങ്കളെ ഇങ്ങോട്ടയച്ച മുഹമ്മദു കുട്ടി സാഹിബിനും ഹൃദയ പൂര്‍വ്വം നന്ദി.

Abdulkader kodungallur പറഞ്ഞു...

തെച്ചിക്കോടന്‍ .......
താങ്കളുടെ വരികളില്‍ തെളിയുന്നത് ആത്മാര്‍ത്ഥതയുടെ പനിനീര്‍ പുഷ്പങ്ങളാണ് . അതിന്‍റെ സുഗന്ധം എന്നില്‍ അദമ്യമായ ആത്മാനുഭൂതി പകരുന്നു.
വാക്കുകളില്‍ സുഗന്ധം പടര്‍ത്താന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ . താങ്കള്‍ ആ ഗണത്തില്‍ സ്ഥാനം പിടിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. വളരെ നന്ദി.
സിദ്ധീക്ക് തൊഴിയൂര്‍......
തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ അതിഭാവുകത്വം ഞാന്‍ പരിശോധിച്ചു നീക്കം ചെയ്യും .കഴിയുന്നതും അതോഴിവാക്കിയാണ് ഞാന്‍ എഴുതിയത്. പിന്നെ എന്‍റെ കുറ്റം എനിക്കറിയില്ലല്ലോ . അത് സുഹൃത്തുക്കളും സഹൃദയരുമായ താങ്കളെ പ്പോലുള്ള കണ്ണാടികളില്‍ നിന്നും എനിക്കു കാണാന്‍ കഴിയുമ്പോള്‍ ഞാന്‍ കൃതാര്‍ത്തനാകുന്നു . നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

വി.എ || V.A പറഞ്ഞു...

നിശ്ചയമായും ഇത് ഇങ്ങനെതന്നെ തുറന്നെഴുതണംതന്നെ.വീട്ടുജോലിക്കു പോകുന്ന സ്ത്രീകൾ-എവിടെയായാലും- ഇത്തരം അനുഭവങ്ങൾ മനസ്സിലാക്കണം. എങ്കിലും, താങ്കളുടെ മനസ്സിൽ രണ്ടു ചോദ്യങ്ങൾ ഉണ്ടായത് എന്നെപ്പോലെ പലരിലും തോന്നിയത് സ്വാഭാവികം. യഥാസമയത്ത് തഥാമഹദ് വ്യക്തികൾ ആവിർഭവിക്കും എന്നതിനുദാഹരണമാണിത്. ഉദ്വേഗത്തോടെ അവതരിപ്പിച്ചതിനും കൂടി അഭിനന്ദനങ്ങൾ....

Abdulkader kodungallur പറഞ്ഞു...

പട്ടേപ്പാടം റാംജി........
റാംജി , പ്രായത്തില്‍ താങ്കളേക്കാള്‍ സീനിയറായ എനിക്കു താങ്കളുടെ പക്വമായ അഭിപ്രായങ്ങളും പ്രോല്‍സാഹ നങ്ങളും മാര്‍ഗ്ഗ ദര്‍ശനമാകുന്നു.
താങ്കളോട് കടപ്പെട്ടിരിക്കുന്നു.
അനില്‍കുമാര്‍. സി.പി..........
വളരെ വേദനാജനകമായ അനുഭവങ്ങളിലൂടെ നമ്മുടെ സഹജീവികള്‍ കടന്നു പോകുന്നു. ഒപ്പം സ്വയം കൃതാനര്‍ത്ഥങ്ങളും .
വിലയേറിയ അഭിപ്രായത്തിനു നന്ദി.
കുസുമം ആര്‍ പുന്നപ്ര......
പ്രിയ സഹോദരിയുടെ പ്രാര്‍ത്ഥന ഞാന്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു. നമുക്കെല്ലാവര്‍ക്കും ആയുസ്സും ആരോഗ്യവും നന്മകളും ലഭിക്കവാന്‍ ഈ പുണ്ണ്യമാസത്തില്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. വളരെ നന്ദി.
nanmandan......
വളരെ നന്ദി സുഹൃത്തേ . ബന്ധങ്ങള്‍ ഊഷ്മളമാകാന്‍ ഈ സന്ദര്‍ശനം സഹായിക്കട്ടെ.

jyo.mds പറഞ്ഞു...

അനുഭവമാണെന്ന് വിശ്വസ്സിക്കാന്‍ പ്രയാസ്സം തോന്നി.പ്രലോഭനങ്ങളില്‍ റോസമ്മ വഴങ്ങരുതായിരുന്നു.നന്നായി എഴുതി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

anubhavangalil ninnu valiyoru gunapadam paranju thanna sarinu abhinndanagal........, rossammamar iniyum chathikkuzhikalil veezhathirikkatte ..... aashamsakal..........

Vayady പറഞ്ഞു...

റോസമ്മയെ രക്ഷപ്പെടുത്തിയ താങ്കള്‍ക്ക് എന്റെ അഭിനന്ദങ്ങള്‍.

പ്രദീപ്‌ പറഞ്ഞു...

ചേട്ടാ .. മൂന്നു പോസ്റ്റും ഒരുമിച്ചു വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് .. . ചേട്ടന്‍റെ ബ്ലോഗിലെ
about me യാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് . ഗള്‍ഫ്‌ ജീവിതത്തേ കുറിച്ചു എനിക്കറിയില്ല . എന്തായാലും ആ സ്ത്രീയെ രക്ഷപ്പെടുത്തിയതിന് എന്റെ ആശംസകള്‍ .ഇങ്ങനെയുള്ള ഈ social work ഇനിയും തുടരാന്‍ കഴിയട്ടെ . റോസമ്മ ചോദിക്കുന്ന " എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍...." എന്നാ ചോദ്യം വായനക്കാരനെ വല്ലാതെയാക്കുന്നു .
എങ്കിലും അവരുടെ ഭാഗത്തും നല്ല mistakes ഉണ്ട് എന്ന് തോന്നുന്നു . എന്തായാലും ആ സ്ത്രീ തടവില്‍ നിന്ന് രക്ഷപ്പെട്ടല്ലോ ഭാഗ്യം . നിങ്ങള്ക്ക് എന്നും അഭിമാനിക്കാം .

Abdulkader kodungallur പറഞ്ഞു...

jyo .........
പച്ചയായ അനുഭവം .
വളരെ നന്ദി സന്ദര്‍ശനത്തിനും ,അഭിപ്രായത്തിനും .
jayarajmurukkumpuzha ........
അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും വളരെ നന്ദി.
നന്ദിപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
പ്രദീപ്‌.............
about me ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം .ബ്ലോഗിലായാലും
ജീവിതത്തിലായാലും സത്യ സന്ധത പുലര്‍ത്തുന്നതല്ലേ അഭികാമ്യം .
ആശംസകള്‍ ഹൃദയ പൂര്‍വ്വം നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു.

ഒരു നുറുങ്ങ് പറഞ്ഞു...

ഇങ്ങിനെയെത്രയെത്ര അനുഭവങ്ങള്‍
അല്ലേ,കാദര്‍ ഭായ്...
സൂഊദിയിലും,ഒമാനിലുമാണ്‍ ഇത്തരം
സംഭവങ്ങള്‍ കൂടുതലുണ്ടാവുന്നത് എന്ന്
പലപ്പോഴുമെനിക്ക് തോന്നാറുണ്ട്.ചിലപ്പോള്‍
എന്‍റെ തെറ്റായ വെറും തോന്നലാവാമത്.
മറിച്ച്,ആ തോന്നല്‍ ശരിയെന്ന് വരികില്‍
എംബസി തലത്തില്‍ തന്നെ ഇത്തരം ദുരന്തങ്ങള്‍
ഇല്ലാതാക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍
ശ്രമിക്കണമെന്ന് വിനീതമായി ഉണര്‍ത്തട്ടെ.

സധൈര്യം ഇത്തരം പ്രശ്നസങ്കീര്ണമായ
വിഷയങ്ങള്‍ ഏറ്റെടുക്കുകയും,പ്രായോഗിക
തലത്തില്‍ അതിന്‍ പരിഹാരം കാണുകയും
ചെയ്യുന്ന താങ്കളുടെ ഈ സല് പ്രവര്‍ത്തനത്തെ
എത്ര ശ്ളാഘിച്ചാലും അധികമാവില്ല..
ദൈവംതമ്പുരാന്‍ തുണക്കട്ടെ...

mukthaRionism പറഞ്ഞു...

ശുഭം !

നല്ല എഴുത്ത്.

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

പറഞ്ഞു...

വിശ്വസിക്കാന്‍ വയ്യ.ഇതിനൊക്കെ എന്താ ഒരു അഭിപ്രായം പറയുക.
മക്കളുടെ വിശപ്പുമാറ്റാന്‍ അമ്മമാരുടെ ത്യാഗം.
വല്ലാത്ത സങ്കടം തോന്നുന്നു.
എന്നാലും ഒരു സംശയം ചോദിച്ചോട്ടേ?ഇതൊക്കെ ബൂലോകത്തില്‍ മാത്രം അറിഞ്ഞാല്‍ മതിയോ?
ഞാനുള്‍പ്പെടെയുള്ള കുറെ വയനക്കാര്‍(ബൂലോക) വന്നു വായിച്ചു കമന്റിട്ടു പോകുന്നു എന്നല്ലാതെ ???????
അരപ്പട്ടിണിയും മുഴുപ്പട്ടിണിയും മാറ്റാന്‍ എവിടെയൊക്കെയോ ചെന്നു പെടുന്നവര്‍ അല്ലേ ഇതുപ്പൊലെയുള്ള അവസ്ഥകളില്‍ ......?
അങ്ങ് ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അങ്ങയുടെ പോസ്റ്റുകളില്‍ നിന്നും മനസ്സിലായി.ദൈവം അനുഗ്രഹിക്കും ഈ വലിയ മനുഷ്യ സ്നേഹിയെ.
ഈ ബൂലോകം എന്ന ചെറിയ ലോകത്തിനുവേണ്ടിയല്ല ഭൂലോകം എന്ന വലിയലൊകത്തിനുവേണ്ടി അങ്ങ് എഴുതണം .

എല്ലാ ആശംസകളും

Abdulkader kodungallur പറഞ്ഞു...

ഒരു നുറുങ്ങ് ...........
പരിമിതികള്‍ ക്കകത്ത് നിന്നുകൊണ്ട് താങ്കള്‍ ചെയ്യുന്ന മഹത്തായ കാര്യങ്ങളാണ് എന്‍റെ പ്രചോദനം . എന്നിട്ടും താങ്കളുടെ ഏഴയലത്ത് വരെ എത്താന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖവും . താങ്കളുടെ വാക്കുകളും , പ്രാര്‍ഥനയും കൂടുതല്‍ ആത്മാ വിശ്വാസം നല്‍കുന്നു. നന്ദി ഹൃദയപൂര്‍വം .
»¦മുഖ്‌താര്‍¦udarampoyil¦«.....
നന്ദി സുഹൃത്തെ .
ഉഷശ്രീ (കിലുക്കാംപെട്ടി
വളരെ വലിയ വാക്കുകള്‍ . വലിയ ലോകവും ചെറിയ മനുഷ്യരും . ആ ചെറിയ മനുഷ്യരില്‍ ചെറിയവനായി ജീവിക്കുന്നതല്ലേ നല്ലത്. അതുകൊണ്ടല്ലേ നന്മ ആഗ്രഹിക്കുന്ന നിങ്ങളെയൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞത്. വളരെ നന്ദി അന്തരംഗത്തില്‍ നിന്നും

Echmukutty പറഞ്ഞു...

മനുഷ്യന്റെ ജീവിതം എല്ലാ കണക്കുകൂട്ടലുകൾക്കുമപ്പുറത്തുള്ള അവ്യാഖ്യേയമായ ഒരു പ്രതിഭാസമാണെന്നും പരമമായ തിന്മയും പരമമായ നന്മയും അതിലില്ലാതാകുന്നത് അതുകൊണ്ടാണെന്നുമെനിയ്ക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും.
എഴുത്ത് അപാരമായ കരുത്തോടെ മനസ്സിനെ സ്പർശിയ്ക്കുന്നു. ചെയ്യുന്ന സൽക്കർമ്മങ്ങളെ പോലെ സുരഭിലമാണ് രചനയും.
എല്ലാ ഭാവുകങ്ങളും.

Sabu Hariharan പറഞ്ഞു...

ഒരു പ്രാവശ്യം വന്നു വായിച്ചിട്ട്‌ പോയതാണ്‌. ആകെ മൊത്തം ഒരു confusion..

കഴുത്തിൽ കയറിട്ടിട്ട്‌, കാലിട്ടടിക്കുമ്പോൾ വന്നു രക്ഷിച്ചതു പോലെ.. അപ്പോൾ ഒരു ചോദ്യം വരുന്നു.. കഴുത്തിൽ കയറിട്ടുമ്പോൾ അറിയില്ലായിരുന്നോ?..

അനുഭവങ്ങൾ എല്ലാം പാഠങ്ങൾ തന്നെ.. അവനവനും, മറ്റുള്ളവർക്കും..

പങ്കു വെയ്ക്കൂ..

Sabu Hariharan പറഞ്ഞു...

കല്യാണപ്പിറ്റെന്നു മണവാട്ടിയുമായി ബൈക്കില്‍ മഴ നനയുന്നതിന്‍റെ സുഖം .

ഈ വരികൾ ഞാൻ വീണ്ടും വീണ്ടും വായിച്ചു.. ഒരു സുഖം..

ഇടയ്ക്ക്‌ കഥകളും എഴുതൂ..
(അനുഭവങ്ങൾ കഥകളെക്കാൾ തീക്ഷണം..എങ്കിലും.)

mayflowers പറഞ്ഞു...

പ്രവൃത്തി മാതൃകാപരം.
നിസ്സഹായരെ സഹായിക്കുന്നതില്‍ പരം നന്മ വേറെന്തുണ്ട്‌?
ആശംസകള്‍..

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

അദ്യഭാഗങ്ങൾ നേരത്തേ വായിച്ചു...

ആശംസകൾ

Abdulkader kodungallur പറഞ്ഞു...

Echmukutty.........
എച്ചുമുവിന്റെ വാക്കുകള്‍ കൂടുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ എനിക്കു പ്രചോദനമാകുന്നു . വളരെ നന്ദിയുണ്ട് .
Sabu M H...........
തീര്‍ച്ചയായും സാബുവിന്റെ സ്നേഹപൂര്‍ണ്ണമായ പ്രോത്സാഹനം ഒരു കഥയ്ക്കുള്ള വഴി തേടലാവട്ടെ.നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.
mayflowers.........
ആശംസകളും നല്ല വാക്കുകളും ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
വളരെ നന്ദി

നിയ ജിഷാദ് പറഞ്ഞു...

ഒരു വലിയ ഗുണപാഠമാണ് ഈ സംഭവത്തിലൂടെ കാണിച്ചു തന്നത്,റോസമ്മയെ രക്ഷപ്പെടുതിയത്തിനു അഭിനന്ദനങ്ങള്‍
താങ്കള്‍ക്കു അഭിമാനിക്കാം...

..naj പറഞ്ഞു...

"അവള്‍ക്ക് ഒരു പ്രാവശ്യം കൂടി കാണണമെന്ന്.
ഞാന്‍ ഞെട്ടിത്തെറിച്ച് അവളുടെ പിടിവിടുവിച്ച് അവളെ വിലക്കി .കഴിയാവുന്നത്ര തടസ്സങ്ങള്‍ പറഞ്ഞു .
പക്ഷേ അപ്പോഴൊക്കെ സ്നേഹം കൊണ്ടെന്നെ വീര്‍പ്പ് മുട്ടിക്കുകയായിരുന്നു. "
ഇതെന്തു സ്നേഹമാണെന്ന് ആലോചിചീട്ടു മനസ്സിലാകുന്നില്ല.!!!!
മൃഗത്തേക്കാള്‍ അധ:പതിക്കുമോ മനുഷ്യന്‍ ! ഒരു പെണ്‍കുട്ടിയെ വഴിതെറ്റിക്കുക എന്ന പ്രവര്‍ത്തി കൂടി ചെയ്ത ഈ കഥാപാത്രം സാഹചര്യങ്ങള്‍ക്ക് അടിമപെട്ട് എന്ന് പറയുന്നത് പച്ച നുണയാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ സഹായം അര്‍ഹിക്കുന്നുണ്ടോ!!
www.viwekam.blogspot.com

khader patteppadam പറഞ്ഞു...

Of course, there is something.

Mohamed Salahudheen പറഞ്ഞു...

ജീവിതംകൊണ്ടെഴുതുന്നത് സമരമെന്നാണു വിശ്വാസം. അവതരണഭാഷ ഏറെ ഇഷ്ടമാണ്. ദൈര്ഘ്യം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു. നന്ദി

Abdulkader kodungallur പറഞ്ഞു...

നിയ ജിഷാദ്........
വന്നതിനും വായിച്ചതിനും നല്ല അഭിപ്രായത്തിനും നന്ദി .
..naj .......
നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നു .
ഞെട്ടിക്കുന്ന ഒരു ലോകം
വളരെ നന്ദി വിലയേറിയ അഭിപ്രായങ്ങള്‍ക്ക് .
khader patteppadam........
yes you said it. thanks for visit.
സലാഹ്..........
ദൈര്‍ഗ്യം കൂടിയതുകൊന്ടാണ് മൂന്നു ഭാഗമാക്കിയത്
ഇനിയുള്ളതില്‍ ശ്രദ്ധിക്കാം . വളരെ നന്ദി

Jishad Cronic പറഞ്ഞു...

റോസമ്മയെ രക്ഷപ്പെടുതിയത്തിനു അഭിനന്ദനങ്ങള്‍
താങ്കള്‍ക്കു അഭിമാനിക്കാം...

ആളവന്‍താന്‍ പറഞ്ഞു...

"നട്ടുച്ചയ്ക്ക് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച ആശാസം .
ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചപ്പോഴുള്ള സന്തോഷം
കല്യാണപ്പിറ്റെന്നു മണവാട്ടിയുമായി ബൈക്കില്‍ മഴ നനയുന്നതിന്‍റെ സുഖം"
ദേ ഈ വരികള്‍ പോസ്റ്റിനു പുതിയൊരു മുഖം കൊണ്ട് വന്നു.

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

മനുഷ്യനെ നിര്‍വചിയ്ക്കാന്‍ പുതിയ വാക്കുകള്‍ തേടാം അല്ലേ?...
സമയോചിതമായ...
ഒരു നല്ല പോസ്റ്റ്‌!!!
അഭിനന്ദനങ്ങള്‍!!

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

തീര്‍ച്ചയായും വലിയൊരു ഗുണപാഠമുണ്ട്.
ഒരു പാവം സഹോദരിയെ രക്ഷിക്കാന്‍ ഉത്സാഹിച്ച വലിയ മനസ്സിനോട് ആദരവും.
ആശംസകള്

Abdulkader kodungallur പറഞ്ഞു...

Jishad Cronic............
വളരെ നന്ദി മിസ്ടര്‍ ക്രോണിക് .
ആളവന്‍താന്‍............
നാല്ല അഭിപ്രായത്തിന് വളരെ നന്ദി
Joy Palakkal ജോയ്‌ പാലക്കല്‍......
താങ്കളെയും അഭിപ്രായത്തെയും
ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു

Faisal Alimuth പറഞ്ഞു...

എങ്ങും ചതിക്കുഴികളാണ്,
ചിലര്‍ കണ്ടറിഞ്ഞു മാറുന്നു.,
ചിലരെ രക്ഷപെടുത്തേണ്ടിവരുന്നു..!
അസാധാരണമായഎഴുത്ത് ..! ആശംസകള്‍..!!

ഒഴാക്കന്‍. പറഞ്ഞു...

മറുപടി പറയുവാന്‍ വാക്കുകള്‍ മതിയാവുന്നില്ല :(