![]() | |
|
|
സുകൃതം സലാല
കേരങ്ങള്‍ തിങ്ങി വളരുന്നുവെങ്കിലും
കേരള മക്കള്‍ നിറയെയുണ്ടെങ്കിലും
ചേരമാനന്ത്യ മുറങ്ങുന്നുവെങ്കിലും
കേരളമല്ലിത് സുകൃതം സലാല ..!
|
![]() |
കേരളത്തനിമ |
കേരളത്തനിമ പകരുന്ന തെരുവുകള്‍
കേരളച്ചന്തം തുടിക്കുന്ന തോട്ടങ്ങള്‍
തോരണം പോലെ മനോഹര വീഥികള്‍
ചേരരാജ്യത്തിന്റെയോമാനപ്പുത്രിയോ..
![]() |
ഹരിതം മനോഹരം |
ആനകളംബാരിയില്ലെങ്കിലെന്താ-
ആനന്ദ ദായകം ജീവിതം നിത്യം .
ആലസ്യമില്ലാത്തൊരാത്മ ഹര്ഷത്തിനാ-
ലാലോലമാടിത്തുടിക്കും സലാല.
![]() |
കുഞ്ഞാറ്റക്കിളി |
കുന്നും മലകളും കാവലിരിക്കുന്ന
കുഞ്ഞാറ്റക്കിളികള്‍ കലപിലകൂട്ടുന്ന
കന്നുകള്‍ കൂട്ടമായ് മേഞ്ഞു നടക്കുന്ന
ചന്നം പിന്നം മഴത്തുള്ളികള്‍ പാറുന്ന
എന്നും പതിനാറില്‍ മിന്നിത്തിളങ്ങുന്ന
പൊന്നുവിളയുന്ന മണ്ണ്' സലാല.......!
![]() |
കന്നുകള്‍ കൂട്ടമായ് |
പാപങ്ങളൊട്ടും പൊറുക്കാത്ത മണ്ണ്'
പാപിയെപ്പാഠം പഠിപ്പിക്കും മണ്ണ്'
പാവങ്ങളെത്തീറ്റിപ്പോറ്റുന്ന മണ്ണ്'
പാവന സുന്ദര ശീതള മണ്ണ്'
![]() |
പള്ളിയകം |
കാടും കടുവയും കാട്ടിലെത്തേവരും
കാട്ടുകള്ളന്മാരുമുണ്ടെങ്കിലെന്താ
കൊട്ടും കുരവയുമാര്‍പ്പുവിളികളും
ഒട്ടും കുറയാതുയര്ത്തുന്ന മണ്ണ്'
പള്ളികള്‍ പള്ളിക്കൂടങ്ങള്‍ ചര്‍ച്ചുക-
ളുള്ളു തുറക്കുവാനമ്പലമുണ്ട്
ബന്തും സമരവും ഹര്ത്താലുമല്ലാത്ത-
തെന്തും സുലഭമായുള്ള സലാല.
![]() |
സുല്‍ത്താന്‍ ഖാബൂസ് മോസ്ക് |
ഓടും നദികളും ഓടിവള്ളങ്ങളും
ഓടിക്കിതച്ചുപായുന്ന തീവണ്ടിയും
ഓടക്കുഴല്‍ വിളി നാദമുയര്‍ത്തുന്ന
ഓടമുളകളുമില്ലെങ്കിലെന്താ-
ഓമനസ്വപ്നങ്ങള്‍ പേറിയെത്തുന്നവര്‍-
ക്കൊപ്പന പാടുന്ന മണ്ണ്' സലാല.....
![]() |
ഇളനീര് പന്തല്‍ |
കെട്ടുവള്ളങ്ങള്‍ വരിയായി നീങ്ങുന്ന
ചിട്ടയിലിളനീരിന് പന്തലുകള്‍
പച്ചയും മഞ്ഞയുമിടകലര്ന്നങ്ങിനെ
പച്ചത്തുരുത്തിന്റെ നിറകുടങ്ങള്‍....
ആശ്ചര്യമത്ഭുതം തോന്നും വിധത്തിലാ-
ചാരുതയാര്‍ന്ന പഴക്കുലകള്‍ .
പാല്ക്കുടമമ്മയ്ക്കു നല്കിയ പോലെയോ-
പപ്പായത്തയ്യിലും പാല്ക്കുടങ്ള്


പച്ചപ്പുതപ്പിട്ടുറങ്ങുന്ന കുന്നിന്റെ-
യുച്ചിയില്‍"അയ്യൂബ് നബി"യുടെ ഖബറിടം
![]() |
അയ്യൂബ് നബി (അ ) |
സ്വഛമായ് പട്ടണനടുവിലതി നീളത്തി-
ലാശ്ചര്യ"മുമ്രാന് നബി"യുടെ ഖബറിടം .
![]() |
ഉമ്രാന് നബി (അ ) |
ചേണുറ്റ ഗ്രാമീണ ശാന്തിതന്‍ തോപ്പില്‍
"ചേരമാന്പെരുമാളിന് "പെരുമതന്‍ ഖബറിടം
![]() |
ചേരമാന്‍ പെരുമാള്‍ |
എന്തൊരു സുന്ദരം മോഹനമീ നാട്
ശാന്തി വിളയുന്നൊരത്ഭുത നാട്
ചന്ദനം തോല്‍ക്കും നിറമാര്‍ന്ന
സൌന്ദര്യ ധാമങ്ങള്‍ മിന്നും മരതകനാട്.
സന്ദര്‍ശകര്‍ക്കെന്നും പറുദീസയാകുന്ന
സന്താപമേല്ക്കാതെ സന്തോഷം പങ്കിടാന്‍
സങ്കോചമില്ലാതെ സല്ലപിച്ചീടുവാന്‍
സഭ്യതയോടെ മതിമറന്നാടുവാന്‍
സാഗരതീരത്തിലാടിത്തിമിര്ക്കുവാ ന്
ചാകര കണ്ടിട്ടൊരത്ഭുതം കൂറുവാന്‍
സായൂജ്യതയുടെയൂഞ്ഞാലിലാടുവാന്

സജ്ജന സമ്പന്ന നാട് സലാല....
മാവേലി മലയാളക്കരയില്‍ വരുന്നപോല്‍
മാഹാത്മ്യമേന്തി മഴക്കാലയുല്സവം
സഫലമീ മണ്ണിന്റെ ശാന്തിയും സ്വഛവും
സകല ലോകത്തിലും പുകള്പെടട്ടെ
പാരെങ്ങുമറിയട്ടെ, വാനോളമുയരട്ടെ
പാവനം ,സുന്ദരം ,സുകൃതം സലാല..!
61 അഭിപ്രായങ്ങൾ:
എന്റെ പെറ്റമ്മയെപ്പോലെ എന്റെ പോറ്റമ്മയെയും ഞാന്‍ സ്നേഹിക്കുന്നു.
കലക്കി, അബ്ദു
വാക്കുകള്‍ കൊണ്ടുള്ള ഈ യാത്രക്കു തേങ്ങ എന്റെ വക
((((0)))))))
ayyo just miss
സലാലയെ വര്ണ്ണിച്ചതസ്സലായി!. ചിത്രങ്ങളും കൊള്ളാം. എന്നാലും ബ്രേസിയറിട്ട പപ്പായയെ ഇക്കൂട്ടത്തില്‍ ഇടരുതായിരുന്നു.(സംഭവം നെറ്റിലെ നര്‍മ്മമാണെങ്കിലും!)
ആശാനെ, ഇതിനാണ് ഇടയ്ക്ക് ചാറ്റില്‍ നിന്നും മുങ്ങുന്നതല്ലേ. എന്നിട്ട് സിങ്ങിനോട് കണ്ണൂരാന്റെ അന്വേഷണം പറഞ്ഞോ? സലാല കേരളം പോല്‍ മനോഹരം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ നേരില്‍ കണ്ട പ്രതീതി.
ആ ബ്രേസിയര്‍ ആരുടേത? റോസമ്മയുടെതോ ജാനകിയുടെതോ അതോ സരോജത്തിന്റെതോ? നിങ്ങള്‍ക്കൊക്കെ എന്തുമാകാമല്ലോ!
സലാല കേരളം പോലെ വളരെ മനോഹരമായ സ്ഥലമാണ് അല്ലേ?
നമ്മള് ജിവിക്കുന്ന സ്ഥലത്തെ പോറ്റമ്മയായി കാണാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്.
കേട്ടുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ സലാലയെ കുറിച്ച് വിസയും പാസ്പോര്‍ട്ടും ഇല്ലാതെ അതെല്ലാം മനോഹരമായി കണ്മുന്നില് അവതരിപിച്ച ഇക്കാക്ക് ഒരായിരം നന്ദി....
Thommy.......
വളരെ നന്ദി .ആദ്യത്തെ അഭിപ്രായത്തിന്.
ആയിരത്തിയൊന്നാംരാവ്........
പൊട്ടിച്ചിതറിയ തേങ്ങാ കഷണങ്ങള്‍ ഞാന്‍ സദയം സ്വീകരിച്ചിരിക്കുന്നു.
Mohamedkutty മുഹമ്മദുകുട്ടി......
ആ ചിത്രം ഞാന്‍ നമ്മുടെ കണ്ണുരാനെ ഉദ്ദേശിച്ചു ചേര്‍ത്തതാണ് .
കണ്ണൂരാന്‍ / Kannooraan ........
എനിക്കറിയാം കണ്ണുരാന് അതില്‍ കയറിപ്പിടിക്കുമെന്ന്
അതുകൊണ്ടാ കഷ്ടപ്പെട്ട് ആ പടം സംഘടിപ്പിച്ചത്
സന്തോഷമായല്ലോ .വളരെ നന്ദി.
Vayady ............
തീര്‍ച്ചയായും നാം ജീവിക്കുന്ന സ്ഥലം നമ്മുടെ പോറ്റമ്മയാണ് .
സന്ദര്‍ശനത്തിനു നന്ദി.
Jishad Cronic...........
അവധി ആഘോഷിക്കാന്‍ സലാലയില്‍ വരൂ..
കേരളത്തിന്റെ കുഞ്ഞനിയത്തിയെ കാണാം .
മനോഹരമാക്കിയ ചിത്രങ്ങളും അതിലേറെ ഭംഗിയായി കവിത കൊണ്ടുള്ള കസര്‍ത്ത് വളരെ നന്നായി. കേട്ട അറിവ് മാത്രമേ സലാലയെ കുറിച്ച് ഉണ്ടായിരുന്നുള്ളൂ. പള്ളിയും അമ്പലവും ഒക്കെ ഒന്നുപോലെ കണ്ടപ്പോള്‍ എത്ര സുന്ദരം സലാല എന്ന് തോന്നിപോയി. ഇവിടം ഉപേക്ഷിച്ച് അങ്ങോട്ട് വരാന്‍ എന്താ വഴി എന്ന് ഞാന്‍ ആലോചിക്കുകയാണ്.
നിറച്ച് വിഭവങ്ങളോടെ സുന്ദരമാക്കിയ പോസ്റ്റ്.
കൊള്ളാം, വളരെ നന്നായിട്ടുണ്ട്....വ്യത്യസ്തവും..... ആശംസകൾ ....
പട്ടേപ്പാടം റാംജി..........
വിലയേറിയ അഭിപ്രായങ്ങളാണ് താങ്കളുടെത്.
അതിനു പ്രത്യേകം നന്ദി . സലാലയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം .
Gopakumar V S (ഗോപന് ) .........
വളരെ നന്ദി ഗോപകുമാര്‍
കൊള്ളാം
വളരെ നന്നായിട്ടുണ്ട്.... ആശംസകൾ...
ഓമനസ്വപ്നങ്ങള്‍ പേറിയെത്തുന്നവര്‍-
ക്കൊപ്പന പാടുന്ന മണ്ണ്' സലാല.....
ആഹാ, നല്ല വരികൾ..
ഇതു വരെ ഒരു ഗൾഫ് രാജ്യവും കണ്ടിട്ടില്ല..
പക്ഷെ ഇപ്പോൽ സലാല കണ്ടു.
നന്നായിരിക്കുന്നു.
പഴക്കുലകൾ കെട്ടി തൂക്കി ഇട്ടിരിക്കുന്നതും, വാഴ തോപ്പുകളും!
പപ്പായകൾ ഇങ്ങനെയും വളർന്നു നിൽക്കുന്നതു ഇതിനു മുൻപ് കണ്ടിട്ടില്ല.. അതിനുള്ള ഉപമ അനുപമം..
ചേരമാൻ പെരുമാളിനെ കുറിച്ച് കുറച്ചു കൂടി അറിയാൻ താത്പര്യമുണ്ട്. ഒരു നോട്ട് പ്രതീക്ഷിച്ചു..
പെറ്റമ്മയെപ്പോലൊരു പോറ്റമ്മയെ കിട്ടുവാൻ സുകൃതം ചെയ്യണം ഭായ്...നിങ്ങൾ ഭാഗ്യവാന്മാർ...!
താങ്കളോടൊപ്പം പണ്ട് അവിടെയുണ്ടായിരുന്ന എന്റെ ഉണ്ണിയേട്ടൻ(Dr.T.K.വിജയരാഘവൻ )പറയാറുണ്ടായിരുന്നു ...സലാല തനി കേരളമാണെന്ന്... !
ഇതാ ഇപ്പോൾ കവിതയാൽ അണിയിച്ചൊരുക്കി ഭായി ഈ സലാലസുന്ദരിയുടെ ലാവണ്യങ്ങൾ മുഴുവൻ മലയാളിമങ്കക്കൊപ്പം അണിനിരത്തിയിരിക്കുന്നൂ...
ഈ വർണ്ണനകൾ വളരെ സുന്ദരമായി ... കേട്ടൊ അബ്ദുൾഭായ്
പ്രിയ കാദര്‍ഭായീ,
സലാലയെ എനിക്ക് മറക്കാനാവില്ല!
അന്നും,ഇന്നുമെന്നും അതങ്ങിനെയാണ്.
പ്രവാസകാലത്തെ കറക്കത്തിനിടയില്‍,വഴിതെറ്റി
വന്ന ഈയുള്ളവനെ ഇത്പോലൊരു “ഖറീഫ് ”
(മഴപൊഴിയുംകാലം)അവിടെ കുറ്റിയടിചുകൂടാന്
ഇടവരുത്തി..മെച്ചപ്പെട്ട മേച്ചില്‍ പുറങ്ങളെ
തട്ടിമാറ്റി,സലാലയെപ്രണയിക്കയായിരുന്നുവല്ലൊ
ഈ പഥികന് ! എന്നുമെന്നും പ്രിയസഖിയോട്
കടപ്പെട്ടവന് ഞാന്‍..ഇനിയെന്നാണ്
ഒരുനാള്‍ സലാലയെ പുല്‍കാനാവുക..?
:)നമ്മുടെ മമ്മുട്ടിക്കാനേം,കണ്ണൂരാനേം ഒന്നവിടെകൊണ്ടോയ് അര്‍സാത്ത് ഫാമിലെ
ബ്രേസിയറിലൊതുങ്ങാതെ തിങ്ങിവിങ്ങി കായ്ച്ച്
നില്ക്കുന്ന പപ്പായക്കൂടങ്ങളെ ദര്ശിപ്പിക്കണം!
സലാലയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പൊ കുറേക്കൂടി മനസ്സിലായി. സന്തോഷം..
ബ്രെയ്സിയറോ... എവിടെ?
ആനകളംബാരി യില്ലെങ്കിലെന്താ-
ആനന്തദായകം ജീവിതം നിത്യം .
ആലസ്യമില്ലാത്തൊരാത്മ ഹര്ഷത്തിനാ-
ലാലോലമാടിത്തുടിക്കും സലാല.
ഖാദേര്ജീ
ഇപ്പോള്‍ മനസ്സിലായി.ഇ വെളിയില്‍ പോയവരാരും തിരികെ വരാത്തതെന്തെന്ന്..സലാല കണ്ടു.കണ്‍കുളിര്‍ക്കെ..
"ബന്ദും സമരവും ഹര്ത്താലുമല്ലാത്ത -
തെന്തും സുലഭമായുള്ള സലാല."
ഇവിടെയാണു ജനാധിപത്യത്തിന്റെ കഥയില്ലായ്മ മനസിലാവുന്നത്.
കേരളം പോലൊരു നാട് (കാഴ്ച്ചയിൽ മാത്രം)
നിയ ജിഷാദ് ..............
നിയ വളരെ നന്ദി.
Sabu M H..........
വളരെ സന്തോഷമായി. ചേരമാന്‍ പെരുമാളിന്റെ പെരുമയെഴുതിയാല് കവിത പിന്നെയും നീളും . അതെക്കുറിച്ചോരു കവിത പിറകെ വരും .
ഇപ്പോള്‍ എല്ലാം ഈസിയാ ...ഒരു ഗള്‍ഫ് വിസിറ്റ് പ്ലാന്‍ ചെയ്യു.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം.......
മുരളിഭായ് വളരെ നല്ല വാക്കുകള്‍ . നന്ദിപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു . ഞാനും താങ്കളുടെ ഉണ്ണിയേട്ടനും കൂട്ടുകാരുമായി എന്റെ ഫാം ഹൌസിലിരുന്നു കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും കഴിഞ്ഞ നല്ല നാളുകള്‍ ഓര്‍മ്മകളുടെ വസന്തങ്ങളാണ്.
ഒരു നുറുങ്ങ്..................
എനിക്കറിയാം ഇതുവായിക്കുമ്പോള്‍ ഹാരൂണ്‍ എന്ന സഹൃദയന് അവിടെ അടങ്ങിയിരിക്കാന്‍ പറ്റില്ലെന്ന് . അത്രമാത്രം താങ്കള്‍ സലാലയെ നെഞ്ചേറ്റിയിരുന്നു. ഇനിയും ഒരങ്കത്തിനുള്ള ബാല്യം പരിമിതികള്‍ക്കുള്ളിലും ആ നുറുങ്ങു വെട്ടത്തില്‍ ഞാന്‍ കാണുന്നു.
ആളവന്താന്.....................
ചരിത്രമുറങ്ങുന്ന സലാലയിലേക്ക് സ്വാഗതം
കുസുമം ആര് പുന്നപ്ര...............
ഗള്‍ഫ് മേഖലയിലെ സലാല എന്ന കൊച്ചു സ്ഥലം നമ്മുടെ കേരളത്തിന്റെ കുഞ്ഞനുജത്തിയാണ്.
സലാല കേരളത്തനിമയുടെ പകര്‍പ്പ്
ഭൂമിക്കു മുകളില്‍ പച്ചയുടെ മറ്റൊരു ചീന്ത്
മനം കുളിര്‍ക്കുന്ന കാഴ്ചകളുടെ തോപ്പ്
ഈ കവിത അതിനെയാവാഹിക്കുന്ന
നിറവാര്‍ന്ന ഒരക്ഷരച്ചിന്ത്!!
ഇത്രയും മനോഹരിയായ ഒരു പോറ്റമ്മയെ കിട്ടിയ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. സലാലയുടെ സന്ദര്യം വാക്കുകളിലും ചിത്രങ്ങളിലും നിറഞ്ഞു നില്ക്കുന്നു.
ആശംസകള്‍. (ചേരമാന്‍ പെരുമാളെക്കുറിച്ചറിയാന് എനിക്കും താല്‍പ്പര്യമുണ്ട്, അദ്ദേഹം മക്കത്താണ് മരിച്ചത് എന്നായിരുന്നു എന്റെ ധാരണ, കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കട്ടെ)
ഹായ്, എന്തൊരു നല്ല സ്ഥലം. വളരെ ഇഷ്ടപ്പെട്ടു. പടങ്ങളും വരികളും എല്ലാം വളരെ നന്നായിട്ടുണ്ട്.
പൊങ്ങച്ചവും ഉഷാർ!
MT Manaf............
നല്ല വരികളിലൂടെ കമണ്ട് മനോഹരമാക്കി . നന്ദി.
തെച്ചിക്കോടന്...............
ഞങ്ങളുടെ ഭാഗ്യത്തില്‍ പങ്കുചേരാന്‍ താങ്കളെയും ക്ഷണിക്കുന്നു.
ചേരമാന്‍ പെരുമാളിനെ കുറിച്ച് ഒരു കവിതയും ലേഖനവും ഉടനെ
പോസ്റ്റു ചെയ്യാം . വളരെ നന്ദി.
Echmukutty .........
പടങ്ങളും വരികളും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതില്‍ വളരെ സന്തോഷം
സലാല കേരളംപോലെ സുന്ദരമെന്നു കേട്ടിട്ടുണ്ട്. കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. താങ്കളുടെ ചിത്രസഹിതമുള്ള വര്‍ണന കൂടി കേട്ടപ്പോള്‍ ഒന്ന് വന്നു കാണണമെന്ന് കലശലായ മോഹം.
ഒരു ട്രാന്‍സ്ഫറും വാങ്ങിച്ച് സലാലയിലേക്ക് പിടിച്ചാലോ?:
അതോ പറഞ്ഞു പറ്റിക്കുകയാണോ? :)
വിവരണം വായിച്ചും കണ്ടും മനസ്സിലായപ്പോൾ, കുറേനാളത്തേയ്ക്ക് ഞാൻ അവിടെവന്ന് താമസിക്കാൻ തീരുമാനിച്ചു. ഭാര്യയേയും മക്കളേയും ഇതു വായിപ്പിക്കുന്നില്ല, പിന്നെ അവരും എന്റെ കൂടെ വരാൻ നിർബന്ധം പിടിക്കും.ജയ് സലാല, ജയ് കേരളം....
Akbar............
മോഹങ്ങള്‍ പൂവണിയട്ടെയെന്നു പ്രാര്‍ഥിക്കുന്നു. വാതായനങ്ങള്‍ തുറന്നിട്ട് ഞങ്ങള്‍ കാത്തിരിക്കും സ്വീകരിക്കാന്‍
ചെറുവാടി..........
സത്യമായിട്ടും പറ്റിച്ചതല്ല . ഉള്ളത് തന്നെ മുഴുവന്‍ കവിതയിലില്ല . വന്ന് കണ്ടു ഇളനീരും കുടിച്ചു പോകാം . ജോലി അവിടെ തന്നെ മതി . ഇവിടെ മടിശ്ശീല നിറയില്ല
സലാലയെ പറ്റി ആദ്യമായാണ് കേള്‍ക്കുന്നത്... വളരെ നല്ല ചിത്രങ്ങള്‍...ഒരു കൊച്ചു കേരളം വേറൊരിടത്തു ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.
നന്നായിരിക്കുന്നു..!!!
ഭംഗിയുള്ള സ്ഥലവും,മനോഹരമായ കവിതയും-
layoutന്റെ വീതി അല്പം കൂട്ടിയാല്‍ വലിയ ഫോട്ടോ അതില്‍ ഫിറ്റ് ആവും.new blog templates-layout-adjust width
പോറ്റമ്മയെ പെറ്റമ്മയെ പോലെ സ്നേഹിക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്. നല്ലചിത്രങ്ങളും നല്ല വാക്കുകളും.
വി.എ || V.A ...........
വി.എ .യെ സലാലയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
നല്ല വാക്കുകള്‍ക്കും അഭിപ്രായത്തിനും നന്ദി .
Pranavam Ravikumar a.k.a. KochuRAVI..........
കേരളത്തിന്റെ കുഞ്ഞനിയത്തിയാണ് സലാല.
പാപ്പാത്തി.............
വളരെ നന്ദി.
jyo.........
നല്ല അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും വളരെ നന്ദി. ഉടനെ റീ സെറ്റ് ചെയ്യാം .
ഗീത ............
തീര്‍ച്ചയായും പെറ്റമ്മയേപ്പോലെ പോറ്റമ്മയെയും കാണണം.
വളരെ നന്ദി.
കുറച്ചു വൈകി കാദര്‍ഭായ്... കുറച്ചു ദിവസം ഒരു ബ്ലോഗു മരവിപ്പായിരുന്നു....
വല്യ പുള്ളിയാണ് അല്ലെ? പ്രധാനമന്ത്രിയുടെയൊക്കെ തോളില്‍ കയ്യിട്ടാണല്ലോ നടക്കുന്നെ? ഹും.. എനിക്ക് വയ്യ. Congratulations!!!
എന്താ ഭംഗി സലാലയ്ക്ക്? കേരളം പോലെ തന്നെ തോന്നുന്നു. കവിത കൊള്ളാം...
perunnal asamsakal khaderji,
viindum onnu kudi iisthalam kanan
vannu. enikku ithu kana bhagyam kittumo? ennemkilum? insha alla
വഷളന്‍ ജേക്കെ ★ Wash Allen JK..........
ഇന്ത്യന്‍ പ്രധാന മന്ത്രിയും ബ്ലോഗ് പുലി ജെ.കെ യുമോക്കെയല്ലേ കൂട്ടുകാര്‍ . അപ്പോള്‍ പിന്നെ വലിയ പുള്ളി ആകാതിരിക്കാന്‍ പറ്റുമോ ?
സന്ദര്‍ശനം സന്തോഷം തരുന്നു. വളരെ നന്ദി.
കുസുമം ആര് പുന്നപ്ര..............
ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ ...സലാല സന്ദര്‍ശിക്കുവാന്‍ വലിയ ചിലവൊന്നുമില്ല . ഒരു കുടുംബം പോലെ ഞങ്ങളൊക്കെയില്ലേ ഇവടെ. കൊച്ചിയില്‍ നിന്നും , തിരുവനന്തപുരത്തുനിന്നും, കോഴിക്കോട് നിന്നും ഡയരക്ട് ഫ്ലൈറ്റ് സലാലയിലേക്ക് .കുറഞ്ഞ ചിലവില്‍ . ഹാര്‍ദ്ദവമായ സ്വാഗതം .
ആദ്യം തന്നെ ഒരായിരം ഈദ് ആശംസകൾ! സുഖവും സന്തോഷവും നന്മയും എന്നുമുണ്ടാവാൻ ആയിരമായിരം ആശംസകൾ.
എച്മുക്കുട്ടിയുടെ ബ്ലോഗിലെ കമന്റിലെ പുതിയ പടം കണ്ടാണു ഓടിവന്നത്. കൊള്ളാം.
സലാല മനോഹരം. കവിത അതിലും മനോഹരം.
അപ്പോൾ സലാല നമ്മുടെ നാടുപോലെയാണല്ലോ.
“ബന്തും സമരവും ഹര്ത്താലുമല്ലാത്ത-തെന്തും സുലഭമായുള്ള സലാല.“ ഇതിന്റെ മാത്രം അല്പം കുറവുണ്ട് ല്ലേ.
എല്ലാവരും പരദേശത്തു പാർക്കും. ഒരിയ്ക്കലും ആ നാടിനെ സ്നേഹിക്കില്ല. എല്ലാവർക്കും പണമുണ്ടാക്കാനുള്ള ഇടം മാത്രമാണത്. ഇവിടെ താങ്കളിലെ നന്മ ഒരിയ്ക്കൽക്കൂടെ ഉയർന്നു നിൽക്കുന്നു. അതിനെന്റെ കൂപ്പുകൈ.
sirnte valiya manssinu oru kodi namaskaaram...... eid aashamsakal.............
നന്നായി, മാഷേ
മുകിൽ .............
മുകില്‍ വളരെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തി
ആശംസകള്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു .
വളരെ നന്ദി .
jayarajmurukkumpuzha .........
നമസ്ക്കാരവും ആശംസകളും നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു.
ശ്രീ.....................
വളരെ നന്ദി
കുറേക്കാലം മസ്ക്കറ്റിലുണ്ടായിരുന്നെങ്കിലും സലാല കാണാനുള്ള ഭാഗ്യമുണ്ടായില്ല.കാഴ്ചകള്‍ നന്നായി.
മനോഹരമായി
സലാലയെക്കുറിച്ചു കേട്ടറിവുമാത്രമെ ഉണ്ടായിരുന്നുള്ളു, താങ്കളുടെ കവിതയും ചിത്രങ്ങളും സലാലയെക്കുറിച്ചുള്ള വ്യക്തരൂപം തന്നെ സമ്മാനിച്ചു ... നന്ദി..
വാഴയും തെങ്ങും ഉണ്ടെന്നും കേരളം പോലെയാണെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം കേരളീയമാണ് സലാല എന്ന് അറിഞ്ഞിരുന്നില്ല
അമ്പലവും പള്ളിയകവും കണ്ടാല്‍ പക്കാ കേരള ലുക്ക്
ഹര്‍ത്താലും ബന്ദുമൊഴികെ..... എന്ന വരി നല്ല രസം
പുതുവിവരങ്ങള്ക്ക് ഒരുപാട് നന്ദി
കൌസ്തുഭം എന്നെഴുതിയിരുന്നതിലെ 'ക' കാണാന്‍ രസമില്ലെന്നും വേറെ ആക്കണമെന്നും പറയണമെന്നോര്ത്തിരുന്നതാണ്. മാറ്റിയതു നന്നായി
off topic: പേങ്ങാട്ടിരിയിലെ വൃക്ഷസ്നേഹി മുണ്ടേട്ടന് കൊടുക്കാനേല്പ്പിച്ച സഹായം കൈമാറിയോ എന്ന് അന്വേഷിക്കുമോ?
ഇരുന്നു, ഇനി കുടിക്കുവാൻ ഒരു ഇളനീരു വേണം
അങ്കിളേ, അവിടം വന്നിട്ടുണ്ട്. ഇനി വരുമ്പോള്‍ സ്ഥലങ്ങളൊക്കെ കാണാന്‍ അങ്കിളിനെ ഒപ്പം കൂട്ടാന്‍ പപ്പയോടു പരയാംട്ടോ.
പേരുപോലെ മനോഹരം, ചേതോഹരിതയാകും സലാല...
മരുഭൂമിയിലെ ഗ്രാമീണപെണ്‍കൊടി പോലെ
അതുമതി..അവളെ പ്രണയിക്കാന്‍,,,,,,,,
എനിക്ക് നഷ്ടപെട്ടവള്‍..എന്നാലും ഇന്നും സ്വപ്നത്തില്‍ ഒരു സംഗീതം പോലെ ....
തനിയാവര്‍ത്തനം
ചേരമാൻ പെരുമാൾ എന്ന താജുദ്ദീൻ (റ) അന്ത്യവിശ്രമം കൊള്ളുന്ന മനോഹര ഭൂമിയുടെ വർണ്ണനകൾ ഹൃദയത്തിലേറ്റ് വാങ്ങി ഞാനും.
പെറ്റമ്മയെ സ്നേഹിക്കുന്നവർക്കേ പോറ്റമ്മയെ സ്നേഹിക്കാനു കഴിയുകയുള്ളൂ..
O.T
ഇപ്പോൾ സലാലയിലുള്ള എന്റെ സുഹൃത്തിന്റെ ഫോൺ അറ്റൻഡ് ചെയ്തതിനു ശേഷം ഈ ബ്ലോഗിൽ എത്തി.വീണ്ടും സലാല കണ്ടു..
ബാക്കി പോസ്റ്റുകൾ വായിക്കാൻ പിന്നെ വരാം. ഇൻശാ അല്ലാഹ്
സാറ് പുലിയായിരുന്നല്ലേ ? പക്ഷെ ഒടക്കിയാല്‍ അടിച്ചു മടക്കും... ഇക്കാ അപ്പോള്‍ അടക്കി നില്ക്കാം ഓക്കേ ?
സമൃദ്ധി വഴിയുന്ന ശാദ്വലഭൂമിയായ സലാലയുടെ സമ്പൂര്‍ണ്ണമായ വാങ്മയചിത്രവും, ഒപ്പം പോറ്റമ്മയോട് ഇഴയടുപ്പമുള്ള ആത്മബന്ധത്തിന്റെ ഊടും പാവും വര്‍ണ്ണാഭമായി വരച്ചുകാണിച്ച വരികള്‍... സലാം സലാല...!! സലാം ഖാദര്‍ സാഹിബ്...
അബ്ദുല്‍ ഖാദര്‍ സാഹിബ്,
താങ്കളെ ബുധിമുട്ടിച്ചിട്ടു തന്നെ കാര്യം!
അടുത്ത ലീവിന് ആ വഴി ഒന്ന് കറങ്ങിത്തിരിഞ്ഞ് പോയാലോ എന്ന് ഉള്ളിലാശ.അപ്പോഴേക്കും താന്കള് നാടു പിടിക്കരുതേ...
"പാല്ക്കുടമമ്മയ്ക്കു നല്കിയ പോലെയോ-
പപ്പായത്തയ്യിലും പാല്ക്കുടങ്ള്"
അല്പം കടന്ന കയ്യായിപ്പോയി.പിന്നെ , കൊടുങ്ങല്ലൂര്‍ കാരന് ആണല്ലോ &%#@
Valare nannayirikkunnu,liked the poetic writing about prabhu.Keep it up, best wishes
Dr Narayanan Kutty
അസ്സലായി!
പോസ്റ്റുകള്‍ വായിച്ചു വായിച്ചു സലാലയില്‍ എത്തിയപ്പോള്‍ അന്തം വിട്ട നിലയിലായി.
കേരളം....!
ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു, സലാലയെപ്പറ്റി .
പക്ഷെ ഇത്രയും വ്യക്തമായ അറിവ് ഇപ്പോള്‍ മാത്രമാണ് കിട്ടുന്നത്...
ഒന്ന് ചോദിക്കട്ടെ ...
.അവിടെ കുറച്ച് നാള് വിശ്രമ ജീവിതം നയിക്കാന്‍ സൗകര്യം ഉള്ള ഏതെങ്കിലും മന്ദിരങ്ങള്‍ ഉണ്ടോ...?
". കൊള്ളാം ,വെരി നൈസ് , നന്നായിരിക്കുന്നു , കലക്കി എന്നൊക്കെ അഭിപ്രായം രേഖപ്പെടുത്തുന്നതും, പോസ്റ്റില്‍ നിന്നും കോപ്പി ചെയ്ത് പേസ്റ്റു ചെയ്യുന്നതും സൂചിപ്പിക്കുന്നത് അലസതയെയും , അഭിപ്രായമില്ലായ്മയെയുമാണ് . നമ്മുടെ അഭിപ്രായം വ്യക്തമായും , ശക്തമായും ,സത്യസന്ധമായും രേഖപ്പെടുത്തണം . തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരുന്നത് മാന്യതയുടെ ലക്ഷണമാണ്. അവരെ ആദരിക്കേണ്ടത് സംസ്കാരത്തിന്റെ ഭാഗമാണ്"
എനിക്കു മടിയാ
വന്നു,കണ്ടു,വായിച്ചു
അഭിപ്രായം അറിയിക്കാതെ എങ്ങിനെ?!
സലാല..
കുറെ കണ്ടു,ഒരുപാടറിഞ്ഞു
സന്തോഷം,നന്ദി
നേരില്‍ കണ്ട പ്രതീതി.മനോഹരമായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ