പേജുകള്‍‌

2010, ഡിസംബർ 7, ചൊവ്വാഴ്ച

ധരിത്രീ വിലാപം

ക്കളേ ഭൂമിയാണ്‌ ഞാന്‍ ....
ഭൂതലത്തില്‍ കിളിര്‍ക്കും തളിര്‍ക്കും 
തഴച്ചു വളരും , പൊഴിയും 
വൃക്ഷലതാദികള്‍ക്കും,         
സര്‍വ്വചരാചരങ്ങള്‍ക്കുമമ്മയാണ് ഞാന്‍ .
ഭൂഷണമല്ലതു പറയുവാനെങ്കിലും 
ഭൂതപ്രേതഗണങ്ങള്‍, പിശാചുക്കളരങ്ങു-
തകര്‍ത്തുവാഴുമഭിനവമാരകഹേതുക്കള്‍ക്കു-  
മമ്മതാനല്ലയോ..... ഭൂമി . 
ഭൂതോദയമുണ്ടാകുമോയെന്‍ മക്കള്‍ക്ക -
ന്നത്തിലു,മമ്മിഞ്ഞപ്പാലിലു, മമ്മതന്‍
മാറിലു മവര്‍ ചീറ്റും വിഷധൂളികള്‍ -
വിനയായി വരുന്നതവര്‍ക്കു മവര്‍ പടുക്കും 
തലമുറയ്ക്കു മീയമ്മയ്ക്കും നിത്യ നാശമെന്ന് .
വിത്തമാണവരുടെ ചിത്തത്തിലഹത്തിന്‍
വിത്തുപാകിയവരങ്ങുദൂരെപ്പട്ടുമെത്തയിലുറങ്ങുന്നു.
ചത്തൊടുങ്ങുന്നു നിരപരാധികള്‍, തുടിയൊടുങ്ങിയ
ജീവച്ഛവങ്ങളായ് ,കൈകാലുകള്‍ തളര്‍ന്നര്‍ദ്ധപ്രാണരായ്    
വേദന വിളയും വൈരൂപ്യങ്ങളായ്, ദൈന്യരായ് 
നിസ്സഹായരായ് , നീച സോദരര്‍ തന്‍ 
 ക്രൂരതയ്ക്കിരകളായ് ......
എത്തി നോക്കുവാനില്ല കര്‍മ്മഭടന്മാര്‍ ,
ധര്‍മ്മപാലകര്‍, നാക്ക് തോക്കാക്കുമധരപോരാളിക-
ളാദര്‍ശധീരര്‍, സാംസ്ക്കാരിക നായകര്‍ ,കരവാളേന്തു  
മക്ഷരരക്ഷകര്‍, ശിലാഹൃദയരായ് 
രമ്യഹര്‍മ്മങ്ങളില്‍ രമിക്കുന്നു ഭരണാര്‍ത്ഥികള്‍ . 
മക്കളേ....ഭൂമിയാണ്‌ ഞാന്‍ ......
അറ്റമില്ലാത്ത സ്നേഹത്തിന്നമ്മയാണു ഞാന്‍ 
      

41 അഭിപ്രായങ്ങൾ:

ചെറുവാടി പറഞ്ഞു...

:)
ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു ഭായി.
അമ്മയായ ഭൂമിക്ക്‌ മീതെ വളരുന്ന എല്ലാത്തിനേയും വിഷമയമാക്കി രമ്യഹര്‍മ്മങ്ങളില്‍ സുഖിച്ചു വാഴുന്നവര്‍ക്ക് നേരെ വാളുയര്ത്തിയ ഗര്‍ജ്ജനം വളരെ ഇഷ്ടപ്പെട്ടു. ഈണത്തിലൂടെ ചൊല്ലാന്‍ നല്ല വരികള്‍ പോലെ..
അഭിനന്ദനങ്ങള്‍.

നേന സിദ്ധീഖ് പറഞ്ഞു...

എനിക്ക് ഇഷ്ടായി പക്ഷെ , പല വാക്കുകളുടെയും അര്‍ഥം പിടികിട്ടുന്നില്ല അങ്കിള്‍ .

ആളവന്‍താന്‍ പറഞ്ഞു...

എനിക്കിഷ്ട്ടപ്പെട്ടു. അല്ലാതെ കവിതയെന്തെന്നറിയാത്ത ഞാന്‍ എന്ത് പറയാന്‍.?

lekshmi. lachu പറഞ്ഞു...

ആശംസകള്‍

Vayady പറഞ്ഞു...

ഈ ഭൂമിയുടെ ഭാഗമാണ്‌ നമ്മള്‍. ഭൂമിയില്ലെങ്കില്‍ നമ്മളില്ല എന്ന സത്യം മറന്നു കൊണ്ട് നാം ഭൂമിയെ ചൂഷണം ചെയ്യുന്നു. ഇങ്ങിനെ പോയാല്‍ വരും തലമുറക്ക് കൈമാറുന്നത് വെറും ചുടലപറമ്പായിരിക്കും.
കവിത ഇഷ്ടമായി. ആശംസകള്‍!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

‘ഭൂതോദയമുണ്ടാകുമോയെന്‍ മക്കള്‍ക്ക -
ന്നത്തിലു,മമ്മിഞ്ഞപ്പാലിലു, മമ്മതന്‍
മാറിലു മവര്‍ ചീറ്റും വിഷധൂളികള്‍ -
വിനയായി വരുന്നതവര്‍ക്കു മവര്‍ പടുക്കും
തലമുറയ്ക്കു മീയമ്മയ്ക്കും നിത്യ നാശമെന്ന് “

ഇക്കവിത ഉഗ്രനായെങ്കിലും ഈ ധരിത്ര്യമ്മയുടെ വിലാപം കൊണ്ടൊന്നും ഒരു മക്കൾക്കും ഭൂതോധയമൊന്നുമുണ്ടാകില്ല ഭായ്

faisu madeena പറഞ്ഞു...

ഞാന്‍ ഇവിടെ വന്നിട്ടില്ല ...താങ്ക്സ്

മുകിൽ പറഞ്ഞു...

നന്നായിട്ടുണ്ട്.

jyo പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ മനസ്സില്‍ വന്നത് ഭോപാല്‍ ഗ്യാസ് ദുരന്തമാണ്.
നല്ല ശ്രമം.

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

ധരിത്രിയുടെ വിലാപം എന്ന കവിതയിലൂടെ മനുഷ്യര്‍ ഈ ഭൂമി മാതാവിനോട് ചെയ്യുന്ന കൊടും ക്രൂരതകള്‍ പ്രതിഫലിപ്പിച്ചത് വളരെ നന്നായി... കവിതയിലെ ഭാഷാപ്രയോഗങ്ങള്‍ പ്രത്യേകം അഭിനന്ദാര്‍ഹം..

ഇത് കണ്ടിട്ടെങ്കിലും നമ്മുടെ ജനതയുടെ കണ്ണ് തുറക്കപ്പെടുമോ? എങ്കില്‍ നന്ന്..

ഇരിക്കുന്ന മരകൊമ്പില്‍ വെട്ടുന്ന മനുഷ്യന്‍ എന്ന് താഴെ വീഴും എന്നത് കണ്ടറിയാം...

Please see this comment also in

http://enikkuthonniyathuitha.blogspot.com

സ്വപ്നസഖി പറഞ്ഞു...

ശക്തമായ ഭാഷ. ആശംസകള്‍ !

രമ്യഹര്‍മ്മങ്ങളില്‍ രമിക്കുന്ന മേലധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ .....

‘വിത്ത’മെന്നതിന്റെ അര്‍ത്ഥം മനസ്സിലായില്ല.

കെട്ടുങ്ങല്‍ KettUngaL പറഞ്ഞു...

Excellent....

Muneer N.P പറഞ്ഞു...

എന്റോസള്‍ഫാന്‍ വിവാദങ്ങള്‍ നടമാടുന്ന ഈ കാലത്ത്
പ്രസക്തിയുള്ള കവിത തന്നെ..തന്റെ മക്കള്‍ തന്നെ
ഭൂമിയെ തകര്‍ത്തെറിഞ്ഞു വരും തലമുറയുടെ ജീവിതം
ദുരന്തപൂര്‍ണ്ണമാക്കുന്നത് കണ്ട് വിലപിക്കാന്‍ മാത്രം
കഴിയുന്ന ഒരമ്മ..കാവ്യഭംഗി കൊണ്ടും ലക്ഷ്യം
കൊണ്ടും നിലവാരമുള്ള കവിത തന്നെ ധരിത്രീ വിലാപം.അഭിനന്ദനങ്ങള്‍

mayflowers പറഞ്ഞു...

ഭൂമിയോളം ക്ഷമ എന്ന് നമ്മള്‍ ആലങ്കാരികമായി പറയും..
ക്ഷമിക്കുന്നവരെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തും.
ഇത് തന്നെയല്ലേ നമ്മള്‍ ഭൂമിയോട് കാണിക്കുന്നത്?

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഭൂമിഗീതം നന്നായി..
ഭൂമിയുടെ ക്ഷമ നശിക്കുന്ന ദിനം നാം കരുതിയിരിക്കുക!
(അറ്റമില്ലാത്ത സ്നേഹത്തതിന്നമ്മയാണു ഞാന്‍)
ഇതില്‍ അക്ഷരതെറ്റുണ്ടോ?

മുല്ല പറഞ്ഞു...

നല്ല ഭാഷ.ആശംസകള്‍

jayarajmurukkumpuzha പറഞ്ഞു...

ere prasakathamaya kavitha, manoharavum, arthapoornnavumaya varikal..... aashamsakal...............

sajeesh kuruvath പറഞ്ഞു...

shanuBUതിയുള്ള വരികൾ

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഖാദേര്‍ജീ,
ഇതാരെങ്കിലും ചിന്തിയ്ക്കുന്നോ.
നല്ല അര്‍ത്ഥവത്തായ കവിത

സലീം ഇ.പി. പറഞ്ഞു...

ഖാദര്‍ സാഹിബ്‌, താങ്കളുടെ ആ സുന്ദരമായ ഭാഷ ഇതിലും തെളിഞ്ഞു കാണാം..

എന്തെല്ലാമനുഭവിക്കണം ഈയൊരമ്മ ഭൂമി...സത്യം !

(അവിടെക്കൊന്നു വായോ...പുതിയ സാധനം എത്തിയിട്ടുണ്ട്..!)

ഒഴാക്കന്‍. പറഞ്ഞു...

ആശംസകള്‍

ഉമ്മുഫിദ പറഞ്ഞു...

എല്ലാം നഷ്ടപെട്ട ഭൂമിക്ക് മീതെ

എല്ലാവരും നിശബ്ദരാണ്.

വേട്ടക്കാരുടെ ചിരി മാത്രം കേള്‍ക്കുന്നു !

ഈ കവിത ശബ്ദിക്കുന്നു..

അജ്ഞാതന്‍ പറഞ്ഞു...

കവിത ഇഷ്ട്ടമായി ... ദൈവം തന്ന അനുഗ്രഹത്തെ ഉപയോഗപ്പെടുത്തേണ്ടതു പോലെ ഉപയോഗപ്പെടുത്താതെ നമ്മൾ നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു .അതിന്റെ വിലാപം നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ടെങ്കിലും നാം ആരും അത് കേൾക്കാത്തപോലെ വീണ്ടും വീണ്ടും അതിനെ കൈകടത്തി മുന്നേറുന്നു സ്വാർഥ താല്പര്യങ്ങൾക്കായി.. നമ്മുടെ വരും തലമുറയെ ഓർക്കാതെ .. എന്നെങ്കിലും നാം ഉൾക്കണ്ണുകൊണ്ട് ഭൂമിയെ നോക്കിയിരുന്നെങ്കിൽ ...

ente lokam പറഞ്ഞു...

ധരിത്രീ വിലാപവും പതി മാഹാല്മ്യവും വായിച്ചു.
ഈ കഴിവുറ്റ രചനക്ക് നിരൂപണം പറയാന്‍ മാത്രം അഹങ്കാരം ഇല്ല.അത് കൊണ്ടു പക്ഷെ ഇഷ്ടം
പറയാതെ പോകാനും വയ്യ..മനോഹരം.ചിന്തനീയം
രണ്ടും...ആശംസകള്‍ ഒപ്പം.

Wash'llen ĴK | വഷളന്‍'ജേക്കെ പറഞ്ഞു...

നല്ല ഈണമുള്ള കാമ്പുള്ള ഒരു കവിത. ആശംസകള്‍ കാദര്‍ ഭായ്.
ഭൂമിക്കൊരു ചരമഗീതവും, എന്‍ഡോസള്‍ഫാനും, വറ്റിയ പുഴകളും, മനുഷ്യാവകാശലംഘനങ്ങളും, മാലിന്യക്കൂമ്പാരങ്ങളും എല്ലാം മനസ്സില്‍ മിന്നി മറഞ്ഞു.

sm sadique പറഞ്ഞു...

ഭൂമിയിൽ ഞാൻ സുജുദ് ചെയ്യുന്നു.
ഭൂമിയോട് ഞാൻ ക്ഷമ ചോദിക്കുന്നു.
ഈ കവിതയും ഹൃദയത്തോട് ചേർത്ത് വെക്കുന്നു,
അബ്ദുൽഖാദർ സാഹിബിനെയും.

ismail chemmad പറഞ്ഞു...

ഇത് ഞമ്മക്ക് ദഹിക്കുന്ന വിഷയമല്ല

നാട്ടുവഴി പറഞ്ഞു...

മനോഹരമായിരിക്കുന്നു........
ധരിത്രി ഇനിയെന്തൊക്കെ കാണാനിരിക്കുന്നു, കരയാനിരിക്കുന്നു. ഈ വിലാപങ്ങൾക്ക്‌
ആരു ചെവി കൊടുക്കാൻ...............

islamikam പറഞ്ഞു...

സ്വന്തം ഭവനം കൊള്ളയടിക്കുന്നവര്‍,
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍,
വെല്ലുവിളിക്കുന്നത് തന്നെ തന്നെയാണെന്ന്
അറിയാത്ത മനുഷ്യന്‍ !
കവിത പ്രസക്തം..

MT Manaf പറഞ്ഞു...

സന്ദേശം കൈമാറാന്‍ ശ്രമിച്ചിട്ടുണ്ട്
അല്പം കൂടി ലളിതവല്ക്കരിക്കാമായിരുന്നു

Asok Sadan പറഞ്ഞു...

മനോഹരമായ കവിത. ആശംസകള്‍.

Kalavallabhan പറഞ്ഞു...

കാലംകലിയുഗമായതിനാൽ
കാലനായ്മക്കളവതരിക്കും

salam pottengal പറഞ്ഞു...

ഓ എന്‍ വിയുടെ ഭൂമിക്കൊരു ചരമഗീതം വായിച്ചത് ഓര്‍മ വന്നു. തന്നെ നശിപ്പിക്കുന്ന മക്കളോടുപോലും സ്നേഹം കാണിക്കുന്ന അമ്മയെ അറിയാത്ത മക്കള്‍.

സിദ്ധീക്ക.. പറഞ്ഞു...

കവിതയുമായി വല്യ ബന്ധമൊന്നും ഇല്ല ,എന്നാലും ഇതെല്ലാം മനസ്സിലായി , നന്നായിട്ടുണ്ട് ,തുടരുക ,ആശംസകള്‍ ..

അബ്ദുള്‍ ജിഷാദ് പറഞ്ഞു...

സാസ്ക്കാരിക നായകര്‍ - സാംസ്കാരിക നായകര്‍ അല്ലെ ഇക്ക ?

moideen angadimugar പറഞ്ഞു...

രമ്യഹര്‍മ്മങ്ങളില്‍ രമിക്കുന്നു ഭരണാര്‍ത്ഥികള്‍ .
മക്കളേ....ഭൂമിയാണ്‌ ഞാന്‍ ......
അറ്റമില്ലാത്ത സ്നേഹത്തിന്നമ്മയാണു ഞാന്‍

കവിത ഇഷ്ടമായി.

Asok Sadan പറഞ്ഞു...

എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

ശക്തമായ വരികള്‍... ഗംഭീരം

Abdulkader kodungallur പറഞ്ഞു...

കവിത വായിക്കുകയും , പ്രോത്സാഹനം തരികയും , അഭിപ്രായങ്ങള്‍ തുറന്നെഴുതുകയും , അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

Valsan anchampeedika Anchampeedika പറഞ്ഞു...

ആശംസകൾ.
ഈ പുതുവർഷത്തിൽ എല്ലാ നന്മകളും നേരുന്നു
http://valsananchampeedika.blogspot.com